മുന്‍ കേന്ദ്രമന്ത്രി ലിഭാഷ് മഹാരിയ ബിജെപിയില്‍ ചേര്‍ന്നു, കോണ്‍ഗ്രസില്‍ പൊള്ളയായ വാഗ്ദാനങ്ങളും അഴിമതിയുമാണ് നടക്കുന്നത്

ജയ്പൂര്‍. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലിഭാഷ് മഹാരിയ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രാംദേവ് സിംഗ് ഖരിഖ, പിആര്‍ മീണ, ഗോപാല്‍ മീണ, നര്‍സി കിരാദ്, ഹേമന്ത് ശര്‍മ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ അഴിമതിയും പൊള്ളയായ വാഗ്ദാനങ്ങളുമാണ് പിന്മാറാന്‍ കാരണമെന്ന് മഹാരിയ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടെന്നും പ്രധാനമന്ത്രിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഓരോ ജനങ്ങള്‍ക്കും ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജസ്ഥാന്‍ കടന്ന് പോകുന്നത്. രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് നടത്തുന്ന പദയാത്ര കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.