പാര്‍വതി ഇനി അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടേയില്ലല്ലോ, ജയറാം പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. നടി പാര്‍വതിയാണ് ജയറാമിന്റെ ജീവിത സഖി. നാളുകള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ജയറാം-പാര്‍വതി ദമ്പതികളുടെ മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും മലയാളികള്‍ക്ക് സുപരിചിതരാണ്. കാളിദാസ് മലയാള സിനിമകളിലും തമിഴ് സിനിമകളിലും തിളങ്ങി നില്‍ക്കുകയാണ്. മാളവിക ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിലും അഭിനയിച്ചിരുന്നു. ജയറാമുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് പാര്‍വതി.

സിനിമയിലേക്ക് പാര്‍വതി തിരികെ എത്തുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ജയറാം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാമ് പാര്‍വതിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ജയറാം മനസ്സ് തുറന്നത്. മലയാളികള്‍ക്ക് ജയറാമും പാര്‍വതിയും ഒന്നിക്കുന്ന ഒരു സിനിമ കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് അത് താന്‍ എങ്ങനെയാണ് പറയുകയെന്നും അങ്ങനെയൊരു നല്ല കഥയുമായി ആരെങ്കിലും വരട്ടെ, നോക്കാമെന്നായിരുന്നു ജയറാമിന്റെ മറുപടി.

പാര്‍വതി അപ്പോള്‍ സിനിമയിലേക്ക് തിരികെ എത്തുമോ എന്ന ചോദ്യത്തിന്, ‘അതിനെന്താണ് പാര്‍വതി ഇനി അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടേയില്ലല്ലോ’ എന്നായിരുന്നു ജയറാം നല്‍കിയ മറുപടി. ജയറാം പാര്‍വതി കാളിദാസ് കോംമ്പോ കാണാന്‍ സിനിമാ ആരാധകര്‍ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് അത് അറിയില്ലെന്നും അങ്ങനെ ഒരു കഥയുമായി ഇതുവരെ ആരും എത്തിയിട്ടില്ലെന്നും ജയറാം പറഞ്ഞു.

സിനിമയിലെ പോലെ തന്നെ ജീവിതത്തിലും വളരെ കൂളായി ഇരിക്കുന്ന ആളാണോ ജയറാം എന്ന ചോദ്യത്തിന് നമ്മുടെ പ്രസന്‍സ് ഒരാളെ ബോറടിപ്പിക്കരുത് എന്നുണ്ടെന്നും ഒരാള്‍ക്കെങ്കിലും സന്തോഷം നല്‍കുകയാണെങ്കില്‍ അതാണ് ഏറ്റവും വലിയ കാര്യമെന്നുമായിരുന്നു ജയറാമിന്റെ മറുപടി.