കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള രൂപരേഖ സമയത്ത് നല്‍കുന്നില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് ഭരണപക്ഷ എംഎല്‍എ

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ ഫണ്ട് വിയോഗിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെ കൃഷ്ണന്‍കുട്ടി എംഎല്‍എ സര്‍ക്കാരിനെ വിമര്‍ശിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള രൂപരേഖ സമയത്ത് നല്‍കുന്നില്ല. ചെലവാകുന്നതിലെ റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ ഫണ്ട് നഷ്ടമാകുന്നുവെന്നും സഭയില്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. കേന്ദ്രപദ്ധതികളുടെ വ്യവസ്ഥകള്‍ അനുകൂലമല്ലെന്നും പറഞ്ഞ തുക ലഭിക്കുന്നില്ലെന്നും ധനമന്ത്രി മറുപടി നല്‍കി.

അതേസമയം, സിഎജിയുടെ വിമര്‍ശനം വസ്തുത മനസ്സിലാക്കാതെയാണെന്ന് ജി സുധാകരന്‍ പറഞ്ഞു.. പൊതുമരാമത്ത് പണികള്‍ക്ക് പണം തികയുന്നില്ല. ഇല്ലാത്ത പണം ചെലവഴിക്കാന്‍ പറ്റില്ലെന്ന് സിഎജി മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. പണമില്ലാത്ത സാഹചര്യമാണ് ഉള്ളതെന്ന് മാത്യു ടി തോമസും വി.എസ് അനില്‍കുമാറും പറഞ്ഞു.