സിനിമയോടും അഭിനയത്തോടും ഒട്ടും താൽപ്പര്യം തോന്നിയിട്ടില്ല-മാളവിക

സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാം – പാർവതി ദമ്ബതിമാരുടെ പുത്രി മാളവിക ജയറാം. മലയാള സിനിമയിലെ ഭൂരിഭാഗം നടി നടന്മാരുടെയും മക്കൾ ഇന്നു സിനിമ മേഖലയിലെ സജീവ സാനിധ്യം ആണ് . എന്നാൽ അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ് ചക്കി എന്ന് വിളിപ്പേരുള്ള ജയറാമിന്റെ മകൾ മാളവിക .മകൾ ചക്കിക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു.അടുത്തിടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു.

തന്റെ ഇഷ്ടങ്ങളെ കുറിച്ച് മാളവിക ജയറാം പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.ആദ്യമേ തന്നെ പറയട്ടേ, സിനിമയല്ല എന്റെ ലക്ഷ്യം. എല്ലാവരും കരുതുന്നത് ഞാൻ അഭിനയത്തിന്റെ ആദ്യ പടി ആയാണ് മോഡലിങ് ചെയ്തത് എന്നാണ്. പക്ഷേ അങ്ങനെയല്ല. സിനിമ എന്റെ അരികിൽ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകൽ ചെറുപ്പം മുതൽ കണ്ട് വളർന്നയാളാണ് ഞാൻ. ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ. ആ ബഹുമാനം നിലനിർത്തി തന്നെയാണ് പറയുന്നത്. ‘ആക്ടീങ് ഈസ് നോട്ട് മൈ പാഷൻ’ ഒരിക്കൽ പോലും എനിക്ക് താൽപര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം ഫാഷനോടാണ്. സ്‌റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് പ്രിയം.

എനിക്കേറ്റവും ഇഷ്ടം വീട്ടിലിരിക്കാനാണ്. വീട്ടിൽ അമ്മ നല്ല ഫുഡ് ഉണ്ടാക്കും. അപ്പയും കണ്ണനുമുണ്ടെങ്കിൽ എപ്പോഴും തമാശയാണ്. ലോകത്ത് വേറെ എവിടെ പോയാലും എനിക്ക് എന്റെ വീട് മിസ് ചെയ്യും. ചെന്നൈ എന്റെ സിറ്റിയാണ്. ഓരോ കോർണറും എനിക്ക് പരിചിതമാണ്. അതുപോലെ തന്നെ വീടും. അമ്മ നല്ലൊരു കുക്കാണ്. എല്ലാവരുമുള്ളപ്പോൽ അമ്മയുടെ ബിരിയാണി മസ്റ്റാണ്. അപ്പയെപ്പോഴും പറയും പണ്ട് ഒന്നും അറിയില്ലായിരുന്നു. എല്ലാം ചെയ്ത് ചെയ്ത് പഠിച്ചതാണെന്ന്. ഞാനും ആ വഴി തന്നൊണ് ഫോളോ ചെയ്യുന്നത്. ഭക്ഷണം ഉണ്ടാക്കുന്നത് എനിക്കിഷ്ടമാണ്. ചിലപ്പോൾ ആദ്യത്തെ ഒന്ന് രണ്ട് വട്ടം പാളി പോകും. പക്ഷേ മൂന്നാമത്തെ വട്ടം വിജയിക്കും. കണ്ണനാണ് എന്റെ സ്ഥിരം ഇര.

അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫർട്ടബിൾ സോൺ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നും മാളവിക പറഞ്ഞിരുന്നു.തമിഴിൽ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണ് എന്നും പറയുന്നു. മലയാളത്തിൽ ഒരു അവസരം ലഭിക്കുകയാണെങ്കിൽ തനിക്ക് അഭിനയിക്കാൻ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദൻ ഒപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിലും തടിയ്ക്കും കറക്ടാടായ മലയാളത്തിലെ നടൻ ഉണ്ണി മുകുന്ദൻ ആണെന്നും താരപുത്രി പറയുന്നു.