67ാം വയസിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് മഞ്ജുവിന്റെ അമ്മ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. ആയിഷ ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ.

മഞ്ജു വാര്യർക്ക് എല്ലാ പിന്തുണയും നൽകി കൊണ്ട് അമ്മ ​ഗിരിജയും ഒപ്പമുണ്ട്. അമ്മ തനിക്ക് നൽകുന്ന സപ്പോർട്ടിനെ കുറിച്ച് മഞ്ജു പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്. കലയെ സ്നേഹിക്കുന്ന ​ഗിരിജ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ ഇപ്പോൾ.

അമ്മയുടെ അരങ്ങേറ്റ വിവരം പങ്കുവച്ച് ഹൃദ്യമായ കുറിപ്പും മഞ്ജു വാര്യർ പങ്കുവച്ചു. ‘അമ്മേ, നിങ്ങൾ ജീവിതത്തിൽ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തിൽ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങൾ പ്രചോദിപ്പിച്ചു. ഞാൻ അമ്മയെ ഒത്തിരി സ്‌നേഹിക്കുന്നു, നിങ്ങളിൽ അതിയായി അഭിമാനിക്കുന്നു’, എന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. ഒപ്പം മോഹിനിയാട്ടം അവതരിപ്പിക്കുന്ന അമ്മയുടെ സ്റ്റിൽസും മഞ്ജു പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ​ഗിരിജയ്ക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അടുത്ത് ഗിരിജ കഥകളിയിലും അരങ്ങേറ്റം നടത്തിയിരുന്നു.