തന്റെ ഫെയ്സ്ബുക്ക് ആരോ ഹാക്ക് ചെയ്തു, ആ കമന്റിട്ടത് ഞാനല്ല- നന്ദന വർമ്മ

മോഹൻലാൽ-രഞ്ജിത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന സൂപ്പർഹിറ്റ് മലയാള ചിത്രത്തിലൂടെയാണ് നന്ദന വർമ്മ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ബാലതാരമായി സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ടോവിനോ നായകനായ ഗപ്പിയിലൂടെയാണ് താരം തിളങ്ങിയത്.. അയാളും ഞാനും തമ്മിൽ, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെമലയാളികളുടെ ഇഷ്ട്ട താരമായി മാറി. സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. സുവീരൻ സംവിധാനം ചെയ്ത മഴയത്ത്,സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റുസിനിമകൾ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ താരം ഫോട്ടോഷൂട്ടുകളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് അറിയിച്ചിരിക്കുകയാണ് താരം. സാനിയ അയ്യപ്പനെ കുറിച്ചുള്ള ഒരു പോസ്റ്റിൽ മോശം രീതിയിലുള്ള കമന്റ് ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നും വന്നതിനെ തുടർന്നാണ് ഇൻസ്റ്റാഗ്രാം വഴി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് താരം കുറിച്ചത്.

എന്റെ എഫ്ബി പേജില്‍ നിന്നും വന്ന കമന്റും പോസ്റ്റും ഒന്നും ഞാന്‍ ചെയ്തതല്ല. ഒരുപാട് കോളുകളും മെസേജുകളുമാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത്. എന്റെ അക്കൗണ്ടില്‍ നിന്നുമുള്ള ഏതെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക എന്നാണ് നന്ദന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നത്.