​ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് പാരിസ് ലക്ഷ്മി, ചിത്രങ്ങൾ വൈറൽ

നർത്തികയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടിയുടെ ബിഗ് ബി യിൽ ഡാൻസറായിട്ടാണ് നടി എത്തിയത്. പിന്നീട് ബാംഗ്ലൂർ ഡെയിസിലെ മിഷേൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു ലക്ഷ്മിയെ തേടി എത്തിയത്. അടുത്തിടെ താരം പങ്കുവെച്ച ചിത്രം ഏറെ വൈറലായിരുന്നു.

ജനിച്ചത് തെക്കൻ ഫ്രാൻസിലായിരുന്നെങ്കിലും ലക്ഷ്മിക്കും ലക്ഷ്മിയുടെ മാതാപിതാക്കൾക്കും ഇന്ത്യയായിരുന്നു എല്ലാം. കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തിൽ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും ഇപ്പോൾ സജീവമാണ്.

 

View this post on Instagram

 

A post shared by Paris Laxmi (@parislaxmi)

ഇപ്പോളിതാ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സൈബര്‍ ലോകത്ത് വൈറലാകുന്നത്. മോഡേണ്‍ ലുക്കിലുളള ഗ്ലാമര്‍സ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ഗ്രേ നിറത്തിലുള്ള തിളങ്ങുന്ന ടോപ്പും കറുപ്പ് നിറത്തിലുള്ള സ്കര്‍ട്ടുമാണ് താരം അണിഞ്ഞിരുന്നത്. കുഞ്ഞിപ്പാറുവാണ് ഫോട്ടോഗ്രാഫി. മിനിമല്‍ മേക്കപ്പില്‍ അതിസുന്ദരിയാണ് ലക്ഷ്മി.

 

View this post on Instagram

 

A post shared by Paris Laxmi (@parislaxmi)