ക്വാറി, ക്രഷർ യൂണിറ്റുകളിൽ ജിഎസ്ടി ഇന്‍റലിജൻസ് റെയ്ഡ്

സംസ്ഥാനത്തെ ക്വാറി, ക്രഷർ യൂണിറ്റുകളിൽ ജിഎസ്ടി ഇന്‍റലിജൻസ് റെയ്ഡ് നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

ജിയോളജി വകുപ്പ് അനുവദിച്ച പെർമിറ്റിനേക്കാൾ കൂടുതൽ പാറ പൊട്ടിക്കുന്നതായും നികുതി വെട്ടിച്ച് വിൽപ്പന നടത്തുന്നതായും റെയ്ഡിൽ കണ്ടെത്തി. പരിശോധനയിൽ 20 ക്വാറികളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ജിഎസ്ടി ഇന്‍റലിജൻസ് വിഭാഗം അറിയിച്ചു.