പാരമ്പര്യ വൈദ്യന്റെ കൊല : റിട്ട. എസ്ഐയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മലപ്പുറം. പാരമ്പര്യ വൈദ്യനായ ഷാബ ഷരീഫിനെ കൊലപ്പെടുത്തി കവറുകളി ലാക്കി പുഴയിൽ തള്ളിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ സഹായി റിട്ടയർഡ് എസ്ഐ സുന്ദരൻ സുകുമാരനെ കോടതി നാലു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ സഹായിയായിരുന്നു സുന്ദരൻ സുകുമാരൻ. ഒളിവിൽ കഴിഞ്ഞിരുന്ന സുന്ദരൻ കഴിഞ്ഞ11 ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു.

മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് വിവിധ കേസുകളിൽ സുന്ദരൻ നിയമസഹായം നൽകിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ സുന്ദരൻ സുകുമാരന്‍റെ വയനാട് കേണിച്ചിറ കോളേരിയിലെ വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നതാണ്. പരിശോധനയിൽ സുന്ദരൻ എഴുതിയ ഡയറികൾ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി ഷൈബിൻ അഷ്റഫുമായി സുന്ദരന് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നതാണ്.

പാരമ്പര്യ വൈദ്യനായ ഷാബ ഷരീഫിനെ കൊലപ്പെടുത്തി കവറുകളിലാക്കി പുഴയിൽ തള്ളിയെന്നാണ് മുഖ്യപ്രതി ഷൈബിനും കൂട്ടാളികളും പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച ശേഷമായിരുന്നു വൈദ്യനെ കൊന്ന് വെട്ടിനുറുക്കി കവറുകളിലാക്കി എടവണ്ണ സീതി ഹാജി പാലത്തിൽ നിന്ന് പുഴയിലേക്ക് തള്ളിയത്. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവരുന്നത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും സംഘവുമാണ് വൈദ്യനെ തട്ടിക്കൊണ്ടു വരുന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു തട്ടിക്കൊണ്ടു വരുന്നത്. ഒരു വര്ഷം ചങ്ങലക്കിട്ടു പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തിരുന്നില്ല.

2020 ഒക്ടോബരിൽ മർദ്ദനമുറകൾ അരങ്ങേറുമ്പോൾ ശബ ശരീഫ് മരണപെട്ടു. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ തള്ളാൻ ഷൈബിൻ അഷ്‌റഫ് കൂട്ടുകാരുടെ സഹായം തേടുകയായിരുന്നു. ഇവർക്ക് പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് നൽകിയില്ല. 2022 ഏപ്രിൽ 24 നു ഈ കൂട്ടുപ്രതികളും ഷൈബിൻ അഷ്‌റഫിനെ ബന്ദിയാക്കി പണം കവക്കുകയായിരുന്നു.