നുഴഞ്ഞു കയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന; ഒരു ഭീകരനെ വധിച്ചു

ജമ്മു. പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഭീകരനെ വധിച്ചു. നുഴഞ്ഞ് കയറുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരനെ സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ പക്കല്‍ നിന്നും രണ്ട് എകെ 47 തോക്കുകളും പിസ്റ്റള്‍ എന്നിവ കണ്ടെത്തി. ഭീകരനെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം നുഴഞ്ഞ് കയറുവാന്‍ ശ്രമിച്ച ഭീകരനെ സേന വധിച്ചിരുന്നു. കുപ്വാരയിലെ ഏറ്റുമുട്ടലിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. കേരന്‍ സെക്ടറിലെ നിയന്ത്രണ രേഖ വഴിയാണ് ഭീകരന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിചത്. അതിര്‍ത്തി വഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പെട്ടതോടെ സേന ഭീകരനെ വളയുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ സേനയ്ക്ക് നേരെ വെടിവെച്ചു. മുമ്പ് അനന്തനാഗിലെ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ മുഖ്തര്‍ ഭട്ട് ഉള്‍പ്പടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. വന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരനെയാണ് വധിച്ചത്.