എസ്എസ്എൽസി മൂല്യനിർണയത്തിന് അപേക്ഷകൾ ക്ഷണിച്ചു

എസ് എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

21ന് വൈകിട്ട് 4 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പ്രഥമാധ്യാപകർ ‘ഐ എക്‌സാം’ പോർട്ടലിലെ എച്ച്എം ലോഗിൻ വഴി അപേക്ഷകൾ പരിശോധിച്ച് ഉറപ്പാക്കണം.

സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും പ്രഥമാധ്യാപകർ ഉറപ്പുവരുത്തണം. വിശദ വിവരങ്ങൾക്ക്: www.pareekshabhavan.kerala. gov.in.