വയനാട് പ്രസ് ക്ളബ് ജപ്തി ചെയ്യാൻ നടപടി, കേന്ദ്ര ഫണ്ട് വെട്ടിച്ച പത്രക്കാർ കുടുങ്ങും

വയനാട് പ്രസ് ക്ലബ് ജപ്തി ചെയ്യാൻ നടപടി തുടങ്ങി. സർക്കാർ ഫണ്ട് വാങ്ങി തിരിമറിയ നടത്തിയതിനു വയനാട് പ്രസ് ക്ലബിനെതിരേ റവന്യൂ റിക്കവറി നടപടികൾക്ക് തുടക്കമായി. വയനാട് പ്രസ് ക്ലബ് ഭാരവാഹികൾ നിയമ വുരുദ്ധമായി എം.പി ഫണ്ട് വാങ്ങുകയും തിരിമറി നടത്തുകയും ആയിരുന്നു. മുൻ എം പിമാരായ എം ഐ ഷാനവാസ്, പി രാജീവ്, എം പി അച്യുതൻ എന്നിവരുടെ വികസന ഫണ്ടിൽ നിന്നും വയനാട് പ്രസ് ക്ലബ് ഭാരവാഹികൾ പണം വാങ്ങിയിരുന്നു. എന്നാൽ പ്രസ്ക്കബ് കെട്ടിടങ്ങൾ ബവീകരിക്കാനും ഓഫീസ് പണിയാനും ആയി എം പി ഫണ്ട് ഉപയോഗിക്കാൻ പാടില്ല. എം പി ഫണ്ട് കേന്ദ്ര സർക്കാർ ഫണ്ടാണ്‌. പണം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയും ഇ ഡി അന്വേഷണം നടന്ന് വരികയുമാണ്‌.

രാഷ്ട്രീയക്കാർ സർക്കാർ ഫണ്ട് അഴിമതി നടത്തി തട്ടി എടുക്കുന്നത് കേട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരും അഴിമതി നടത്തി സർക്കാർ ഫണ്ട് തട്ടും. എന്നാൽ പത്രക്കാർ അഴിമതി നടത്തി സർക്കാർ ഫണ്ട് തട്ടുന്ന അത്യപൂർവ്വ സംഭവങ്ങളാണ്‌ ഇപ്പോൾ കേരളത്തിൽ മിക്ക ജില്ലയിലും എം പി മാരേ സ്വാധീനിച്ച് കേരള പത്ര പ്രവർത്തക യൂണ്യൻ കെ യു ഡബ്ള്യു ജെ നേതാക്കൾ എം പി ഫണ്ട് വാങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കാശായതിനാൽ അതാത് ജില്ലയിൽ ഇരിക്കുന്ന കലക്ടർമാരും ഉദ്യോഗസ്ഥരും കാശ് വാങ്ങിക്കാൻ ആവശ്യമായ വ്യാജ രേഖകൾ പത്രക്കാരുടെ നേതാക്കൾക്ക് ഉണ്ടാക്കി നിയമം മറികടന്ന് നല്കുകയും ചെയ്തു. ഇപ്പോൾ ഫണ്ട് വാങ്ങി തിരിമറി നറ്റത്തിയ കേരളത്തിലെ പത്ര സംഘടനാ നേതാക്കളേ മുഴുവൻ കേന്ദ്ര സർക്കാർ ഓടിച്ചിട്ട് പിടിക്കുകയാണ്‌. മേടിച്ച കാശും 4ഉം 5ഉം കൊല്ലത്തേ പലിശ 24 %വും വയ്ച്ച് തിരികെ നല്ക്യില്ലെങ്കിൽ കേരളത്തിലെ പ്രസ് ക്ളബുകൾ ജപ്തി ചെയ്യും. എന്നിട്ടും പണം തികയുന്നില്ലേൽ ഭാരവാഹികളുടെ സ്വത്തുക്കൾ ജപ്തി ചെയ്യും എന്നും ഉറപ്പ്.

ഇതിനിടയിലാണ്‌ കൊടുത്ത കാശ് തിരിച്ച് പിടിക്കാൻ റവന്യൂ അധികാരികളും കലക്ടറും നെട്ടോട്ടം ഓടുന്നത്. വയനാട് പ്രസ് ക്ലബ് അനധികൃതമായി എം പി ഫണ്ടിൽ നിന്നു കൈപ്പറ്റിയ 25 ലക്ഷം രൂപ തിരിച്ചു പിടിക്കാൻ റവന്യൂ റിക്കവറി ചുമതലയുള്ള ഡപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തിയുരുക്കുകയാണ്‌.

വയനാട് പ്രസ് ക്ലബിനു സ്വന്തമായി റജിസ്ട്രേഷൻ ഇല്ലെന്നും ട്രേഡ് യൂണിയനായ കെ യുഡബ്ല്യുജെയുടെ ജില്ലാ ഘടകമാണെന്നും വ്യക്തമായതിനെ തുടർന്നാണ് തുക തിരിച്ചു പിടിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചത്. ട്രേഡ് യൂണിയനുകൾക്ക് എം പി ഫണ്ട് കൈപ്പറ്റാൻ അർഹതയില്ല. അതായത് ബി.എം എസ്. സി ഐ ടി യു എന്ന്നിവ ഒക്കെ പോലുള്ള ട്രേഡ് യൂണ്യനുകൾ കേന്ദ്ര സർക്കാരിന്റെ എം പി ഫണ്ട് കൈപറ്റുന്നത് പോലെയാണ്‌ ട്രേഡ് യൂണ്യൻ ലൈസൻസിൽ പ്രവർത്തിക്കുന്ന വയനാട്‌ പ്രസ് ക്ളബ് പണം വാങ്ങിയത്.എ.പി ഫണ്ട് ജനങ്ങൾക്കാവശ്യമായ വികസന കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ്‌. മാധ്യമ പ്രവർത്തകനായ കോയാമു കുന്നത്തിൻ്റെ പരാതിയെ തുടർന്നാണ് കേന്ദ്ര സർക്കാർ അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയത്.

ഇതേ തുടർന്ന് തുക തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വയനാട് ജില്ലാ കലക്ടർ കൽപറ്റ നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. നഗരസഭ സെക്രട്ടറി മൂന്നു വർഷത്തോളം നിരന്തരം നോട്ടീസ് നൽകിയിട്ടും വയനാട് പ്രസ് ക്ലബ് ഭാരവാഹികൾ തുക തിരിച്ചടയ്ക്കാൻ തയാറായില്ല. ഇതേ തുടർന്ന് റവന്യൂ റിക്കവറി നടപടിയെടുക്കണമെന്നു നഗരസഭ സെക്രട്ടറി ജില്ലാ കലക്ടർക്കു റിപ്പോർട്ട് നൽകി. ഇതനുസരിച്ചാണ് ജില്ലാ കലക്ടർ റവന്യു റിക്കവറി നടപടികൾക്കായി ഡപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തിയത്.