നിക്കി ഗൽറാണി വിവാഹിതരായി

നടി നിക്കി ഗൽറാണിയും നടൻ ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകൾ നടിയുടെ വീട്ടിൽ നടന്നു. ചെന്നൈയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്

മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിക്കി ഗൽറാണി. 1983ൽ നിവിൻ പോളിയുടെ നായികയായി എത്തിയ താരത്തിന് പിന്നീട് കൈ നിറയെ അവസരങ്ങളായിരുന്നു. ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമാണ് നടി.

2015 ൽ പുറത്തിറങ്ങിയ യാഗവറിയനും നാൻ കാക്ക എന്ന ചിത്രത്തിലാണ് ആദിയും നിക്കിയും ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് മരഗദ നാണയം എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ഈ ചിത്രങ്ങളിലൂടെയുള്ള പരിചയം പിന്നീട് പ്രണയമാവുകയായിരുന്നു എന്നാണ് ഗോസിപ്പുകൾ പറയുന്നത്. 2020ൽ ആധിയുടെ അച്ഛന്റെ പിറന്നാൾ ആഘോഷത്തിൽ നിക്കി പങ്കെടുത്തതും വാർത്തയായി.

മറ്റ് സിനിമാ പ്രവർത്തകരൊന്നും ഇല്ലാതെ നിക്കി മാത്രം ആദിയുടെ കുടുംബത്തിനൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോകളും വൈറലായി. തുടർന്ന് ഹൈദരബാദ് എയർപോർട്ടിൽ വച്ചും നിക്കിയും ആദിയും ഒരുമിച്ച് പ്രത്യക്ഷപ്പെടുക കൂടി ചെയ്തതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചു.