മദ്രസകളില്‍ അമുസ്ലിം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നു; അന്വേഷണം ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി. മദ്രസ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍. അമുസ്ലീം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമുള്ള മദ്രസകളെക്കുറിച്ച് അന്വേഷിച്ച് വിവരം നല്‍കുവാനാണ് കത്തില്‍ പറയുന്നത്. ചില സംസ്ഥാനങ്ങള്‍ മദ്രസയില്‍ ചേരുന്നതിനായി അമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ധനസഹായം ലഭിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാത്തിലാണ് നടപടി.

മദ്രസയില്‍ പഠിക്കുന്ന അമുസ്ലിം വിദ്യാര്‍ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നതിനായി സജ്ജീകരണം ഒരുക്കുവാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു. അതേസമയം സര്‍ക്കാര്‍ രേഖകളില്‍ പെടാത്ത മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ചും അന്വേഷിച്ച് വിവരം നല്‍കുവാന്‍ കത്തില്‍ ആവശ്യപ്പെടുന്നു. മതപരിവര്‍ത്തനം ലക്ഷ്യം വെച്ചാണ് അമുസ്ലിം വിദ്യാര്‍ഥികളെ മദ്രസയില്‍ പ്രവേശിപ്പിക്കുന്നതെന്നാണ് പരാതി.