ആ ചെറുപ്പക്കാരൻ ഫാനിൽ കെട്ടി തൂങ്ങി ജീവൻ അവസാനിപ്പിക്കുകയായിരുന്നു, അഷ്റഫ് താമരശ്ശേരി

പ്രവാസികളായ രണ്ട് ചെറുപ്പക്കാരുടെ മരണത്തെക്കുറിച്ച് പറയുകയണ് സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. രണ്ട് ചെറുപ്പക്കാരുടെ മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതിൽ ഒരാളുടെത് ഹ്യദയാഘാതവും, മറ്റൊന്ന് തൂങ്ങിമരണവും .ഒരാൾ ജീവൻ നില നിർത്തുവാൻ ശ്രമിക്കുമ്പോൾ,മറ്റ് ചിലർ ദെെവം നൽകിയ ജീവനെ സ്വയം നഷ്ടപ്പെടുത്തുവാൻ ശ്രമിക്കുന്നു. രണ്ട് പേരെയും ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ നാട്ടിലുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്നലെ രണ്ട് ചെറുപ്പക്കാരുടെ മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതിൽ ഒരാളുടെത് ഹ്യദയാഘാതവും, മറ്റൊന്ന് തൂങ്ങിമരണവും.ഒരാൾ ജീവൻ നില നിർത്തുവാൻ ശ്രമിക്കുമ്പോൾ,മറ്റ് ചിലർ ദെെവം നൽകിയ ജീവനെ സ്വയം നഷ്ടപ്പെടുത്തുവാൻ ശ്രമിക്കുന്നു. ഇതാണ് ഇ ലോകത്ത് സംഭവിച്ചോണ്ടിരിക്കുന്നത്.രണ്ട് പേരെയും ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ നാട്ടിലുണ്ട്, അച്ഛൻ,അമ്മ സഹോദരങ്ങൾ,മറ്റ് ബന്ധു മിത്രാദികൾ,അവരൊക്കെ ഈ മരണവാർത്ത അറിയുമ്പോൾ വല്ലാത്ത ഒരു മാനസികവസ്ഥയിലേക്കാണ് അവർ കടന്ന് പോകുന്നത്.എൻ്റെ മകന് എന്ത് പറ്റിയതാണ്,ഇന്നലെയും കൂടി എന്നെ വിളിച്ചതാണല്ലോ എന്ന് നോവ് അറിഞ്ഞ പെറ്റമ്മ അലറി കരയുമ്പോൾ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കുക.

ബിരുദധാരിയായ ഈ ചെറുപ്പക്കാരൻ ( പേര് പറയുവാൻ ആഗ്രഹിക്കുന്നില്ല) വളരെ സത്യസന്ധനായ, ആത്മാർത്ഥതയുള്ള ജീവനക്കാരനാണ്.താൻ ജോലിയിൽ പുലർത്തുന്ന മികവിൻറെ പേരിൽ അയാൾ പലപ്പോഴും സഹപ്രവർത്തകരുടേയും മേലധികാരികളുടേയും അഭിനന്ദനത്തിന് പാത്രമായിട്ടുമുണ്ട്. എന്നാൽ അടുത്ത കാലത്തായി ജോലിയിൽ കാര്യക്ഷമമായി മുന്നേറാൻ അയാൾക്ക് ബുദ്ധിമുട്ട് നേരിട്ടു, മിക്കവാറും സമയത്ത് അയാൾക്ക് ക്ഷീണം അനുഭവപ്പെട്ടു, ഏകാഗ്രത കുറഞ്ഞു, ശരിയായി ഉറങ്ങാൻ കഴിയാതായി. അയാൾ ഒറ്റക്ക് കഴിയുവാൻ ഇഷ്ടപ്പെടുന്നു. വിഷാദരോഗം ആ ചെറുപ്പക്കാരനെ ദിനംപ്രതി കീഴ്പ്പെടുത്തുകയായിരുന്നു. അവസാനം ആരുമില്ലാത്ത സമയത്ത് തൻ്റെ Room ലെ ഫാനിൽ കെട്ടി തൂങ്ങി ജീവൻ അവസാനിപ്പിക്കുകയായിരുന്നു ഇങ്ങനെ ആത്മഹത്യ ചെയ്യുന്നവർ വളരെ വൈകാരികവേദന അനുഭവിക്കുന്നവരാണ്,പക്ഷേ സ്വന്തം ജീവനെ അവസാനിപ്പിക്കുന്നതിന് അല്ലാതെ ആ വേദന ഒഴിവാക്കാനുള്ള ഒരു വഴിയും ഇത്തരക്കാർ കാണുകയില്ല. അവരുടെ വേദന സഹിക്കേണ്ടി വരുമ്പോൾ വേദന തീർക്കുന്നതിന് വേണ്ടി അവർ ആത്മഹത്യ ചെയ്യുന്നു.

ഒരു വ്യക്തി ബോധപൂർവം സ്വയം ജീവൻ നശിപ്പിക്കലാണ് ആത്മഹത്യ. ഈ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം അവനു തന്നെ. തന്റെ ജീവന്റെ യഥാർഥ ഉടമയെ മറന്ന്, തനിക്ക് ലഭിച്ച സൗഭാഗ്യത്തെ ദുർവിനിയോഗം ചെയ്യുകയാണ് ആത്മഹത്യ ചെയ്യുന്നവർ ചെയ്യുന്നത്.
ഓർക്കുക,ആത്മഹത്യ ഒന്നിനും,പരിഹാരമല്ല,ദെെവം നൽകിയ ജീവൻ തിരിച്ചെടുക്കുവാൻ അവനിലാണ് അധികാരമുളളത്.
അഷ്റഫ് താമരശ്ശേരി