ജീവിതത്തില്‍ മറ്റുള്ളവരെ ബോധിപ്പിക്കാന്‍ പുതിയ ഒരു വേഷം എടുത്ത് അണിയാതിരിക്കുക, ദിയ സനയുടെ കുറിപ്പ് ശ്രദ്ധേയം

മലയാളികള്‍ക്ക് സുപരിചിതയായ ആക്ടിവിസ്റ്റും ബിഗ്‌ബോസ് മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥിയുമാണ് ദിയ സന. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളും മറ്റും വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അത്തരത്തില്‍ ഒരു ദിയ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ജീവിതത്തിന്റെ ഒരു പോയിന്റില്‍ നമുക്ക് നമ്മളെത്തന്നെ നഷ്ടമാകും. ആ നിമിഷത്തെ മറികടന്നു ജീവനോടെ ഇരിക്കുക എന്നത് അത്രമേല്‍ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. മറ്റുള്ളവരെ ബോധിപ്പിക്കാനും, മറ്റുള്ളവരെ ഇമ്പ്രസ്സ് ചെയ്യിക്കാനും നമ്മളെ നമ്മളല്ലാതാകുന്ന പ്രവണത കുറക്കുക.- ദിയ സന കുറിച്ചു.

ദിയ സനയുടെ കുറിപ്പ്, സന്തുഷ്ടരാണെന്ന് നമുക്ക് തോന്നുന്ന പലരും യഥാര്‍ത്ഥത്തില്‍ സന്തുഷ്ടരല്ല. സോഷ്യല്‍ മീഡിയയില്‍ ചിരിച്ചു കാണുന്ന പ്രൊഫൈലുകള്‍ ജീവിതത്തില്‍ ചിരിക്കുന്നില്ല . പലരും അഭിനയിക്കുകയാണ്. തനിക്ക് പ്രശ്‌നങ്ങള്‍ ഇല്ല, താന്‍ നിരാശനല്ല, തോറ്റുപോയിട്ടില്ല എന്നൊക്കെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ സ്വയം സന്തോഷത്തിന്റെ, നേട്ടങ്ങളുടെ, ഇല്ലാത്ത വിജയത്തിന്റെയെല്ലാം ഒരു മായാലോകം സൃഷ്ടിക്കുകയാണ്.

ഞാനും അങ്ങനെ തന്നെയാണ്. പക്ഷെ എത്രനാള്‍? ജീവിതത്തിന്റെ ഒരു പോയിന്റില്‍ നമുക്ക് നമ്മളെത്തന്നെ നഷ്ടമാകും. ആ നിമിഷത്തെ മറികടന്നു ജീവനോടെ ഇരിക്കുക എന്നത് അത്രമേല്‍ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. മറ്റുള്ളവരെ ബോധിപ്പിക്കാനും, മറ്റുള്ളവരെ ഇമ്പ്രസ്സ് ചെയ്യിക്കാനും നമ്മളെ നമ്മളല്ലാതാകുന്ന പ്രവണത കുറക്കുക. നിലവില്‍ പലരും പറഞ്ഞിട്ടുള്ള, അല്ലെങ്കില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കള്ളങ്ങളില്‍ നിന്നും അഭിനയങ്ങളില്‍ നിന്നും തിരിച്ചു വരിക പ്രയോഗികമല്ല എന്നറിയാം. പക്ഷെ ഈ രംഗം അവസനത്തെ ആണെന്ന് ഉറപ്പിക്കുക. അത് കഴിയുന്നതോടെ ജീവിതത്തില്‍ മറ്റുള്ളവരെ ബോധിപ്പിക്കാന്‍ പുതിയ ഒരു വേഷം എടുത്ത് അണിയാതിരിക്കുക. സമാധാനം കിട്ടും ഉറപ്പായും,