ഇരയാക്കപെടുന്നവർ ആരെയാണ് വിശ്വസിക്കേണ്ടത്? 3 കേസിലും ഇരയായിട്ടു പോലും ഒരു കേസിലെങ്കിലും പ്രതികൾക്ക് ശിക്ഷ ലഭിച്ചില്ല എന്നത് ദുഖകരം

ഇവ ശങ്കർ

മറ്റു രാജ്യങ്ങളിൽ ബലാത്സംഗം ചെയ്തവരെ തൂക്കി കൊല്ലുന്നു നമ്മുടെ രാജ്യത്തു അതിനിരയായവർ മരണപെടുന്നു കുറ്റക്കാർ രക്ഷപ്പെടുന്നു . പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് വേണ്ട വിധം സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വന്നോ എന്ന് ആദ്യം കണ്ട് പിടിക്കണം.. പ്രതികൾക്ക് എല്ലായിടത്തും വളരെ എളുപ്പം രക്ഷപ്പെടാൻ കഴിയുന്നു എന്നത് ആ പെൺകുട്ടിയുടെ മനസ്സിനെ വിഷമിപ്പിച്ചിട്ടുണ്ടാകും.. പ്രതികൾക്ക് തക്ക സമയം ശിക്ഷ ഉറപ്പ് വരുത്തിയിരുന്നു എങ്കിൽ ഇന്ന് ഈ പെൺകുട്ടി ജീവനോടെ ഉണ്ടാകുമായിരുന്നു.. നീതി എന്നത് എന്നോ മരിച്ചു തുടങ്ങിയോ അന്ന് മുതലൽ കരുതാൻ… ഇരകൾ കൊല്ലപ്പെട്ടു തുടങ്ങി.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിയമവും……….. കുറ്റവാളികളെ സംരക്ഷിക്കുന്ന മനുഷ്യാവകാശവും ആണ് നമുക്കുള്ളത് പ്രതികൾക്ക് മാത്രമേ അവകാശങ്ങൾ ഉള്ളു. ഇരയാക്ക പെടുന്നവർ ആരെയാണ് വിശ്വസിക്കേണ്ടത്? 3 കേസിലും ഇരയായിട്ടു പോലും ഒരു കേസിലെങ്കിലും പ്രതികൾക്ക് ശിക്ഷ ലഭിച്ചില്ല എന്നത് ദുഖകാരം. സാധാരണക്കാരന് ഇവിടെ നീതി ലഭിക്കുന്നില്ല,

അവസാനം മരണ മല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലാണ്ടാകുബോഴായിരിക്കും ഇര മരണത്തെ ആശ്രയിക്കുന്നത്. പ്രതികൾക്കു ശിക്ഷ വാങ്ങി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരയെ ശിശു ക്ഷേമ സമിതിയോ, വനിത കമ്മീഷനോ ബാലവകാശ കമ്മിഷനോ ഇരയെ ഏറ്റെടുത്തു കൗൺസിലിങ് നൽകി കുട്ടിയെ സംരക്ഷിക്കാമായിരുന്നു.. ഇക്കാലത്തു ആർക്കാണ് നീതി കിട്ടുക??ആരും സഹായിച്ചില്ല, പോലീസ് ആയാലും ആര് ആയാലും..