ഒരു മന്ത്രി എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമാണ് ആന്റണി രാജു

ഇവ ശങ്കർ

അടുത്ത കാലത്തായി മുൻപെങ്ങും കാണാത്തവിധം കെ.എസ് ആർ ടി സി ബസുകളുടെ അപകടം കൂടി , കൂടി വരികയാണ്. എന്താണ് ഇതിനു പിന്നിലെ കാരണം എന്ന് ചോദിച്ചാൽ ഡ്രൈവർമാരുടെ അശ്രദ്ധയും,വണ്ടിയുടെ വേഗതയും പ്രവർത്തി പരിചയവുമാണ്. ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും ബസ്സിലെ ഡ്രൈവർ മാരെ പിരിച്ചു വിടുകയോ, അതിനു തക്ക ശിക്ഷ നൽകുകയോ ചെയ്തിരുന്നെങ്കിൽ തുടരെ തുടരേയുള്ള ഈ അപകടങ്ങൾ കുറച്ചെങ്കിലും ഒഴിവാക്കാമായിരുന്നു.

Ksrtc ഉണ്ടാക്കുന്ന അപകടങ്ങൾ ചെറുതും വലുതുമായി കുറച്ചൊന്നുമല്ല.കഴിഞ്ഞ ദിവസം ഹൈകോടതിയുടെ ഒരു ഉത്തരവ് ഉണ്ടായിരുന്നു. നിയമം ലംഘിക്കുന്ന വാഹനങ്ങൾ നിരത്തിൽ ഇറങ്ങരുതെന്ന്? അങ്ങനെ എങ്കിൽ ആരാണ് ഈ നിയമം ആദ്യം പാലിക്കാതിരിക്കുന്നത്? സർക്കാർ വാഹനങ്ങൾ തന്നെയായിരിക്കും.പ്രത്യേകിച്ചും കേരളത്തിലെ ജനപ്രതിനിധി കളുടെ വാഹനങ്ങൾ. ഹൈകോടതിയും, കോടതിയുമൊക്കെ ഒരുപാടു നിയമങ്ങൾ പറയും. പക്ഷെ ഒരു നിയമവും കേരളത്തിൽ പാലിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം.

നമ്മുടെ കേരളത്തിൽ ഒരു ഗതാഗത മന്ത്രി ഉണ്ട് ആന്റണി രാജു. ഒരു മന്ത്രി എങ്ങനെ ആകരുത് എന്ന് ചോദിച്ചാൽ നിശ്ശേഷം ഈ ബോധമില്ലാത്തവനെ ചൂണ്ടി കാണിക്കാം. ഒരു Ksrtc ബസ് അപകടത്തിൽ പെട്ടുകഴിഞ്ഞാൽ, ഉടനെ വരും കുറെ മുടന്തൻ ന്യായങ്ങളുമായി, സ്വകാര്യ വണ്ടികളുടെ നിറം മാറ്റുന്നതുകൊണ്ടോ പിഴ അടച്ചതുകൊണ്ടോ ഈ പ്രശ്നങ്ങൾ തീരുന്നില്ല.

സ്വകാര്യ വണ്ടികളിൽ ഉപയോഗിക്കുന്ന നിറം മാത്രമല്ല അവയുടെ മോഡിഫിക്കേഷനു വേണ്ടി ഉപയോഗിക്കുന്ന പാർട്ട്സുകളുടെ കേരളത്തിലേക്കുള്ള അവയുടെ ഇറക്കുമതിയും നിരോധിക്കണം.അതുപോലെതന്നെ സ്വകാര്യ ബസിൽ പരസ്യങ്ങൾ പാടില്ലെന്നിരിക്കെ ksrtc ബസ്സുകളിൽ മാത്രം പരസ്യവും പ്രമോഷനുകളും അനുവദിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്.

കോടികൾ മുടക്കി പരിശീലിപ്പിക്കാൻ ksrtc ജീവനക്കാർക്ക് വേണ്ടത് സ്വഭാവരൂപീകരണം അല്ല. ആദ്യം വേണ്ടത് ജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത ബസ് ഡ്രൈവർ മാരെ പുറത്താക്കുകയാണ്.അവരെ റോഡു നിയമങ്ങൾ പഠിപ്പിക്കുക യാണ്. റോഡിൽ പൊലിഞ്ഞു പോകുന്ന മനുഷ്യ ജീവനുകൾക്ക് ഒരുപാടു വിലയുണ്ട്. ഇവിടെ 90% ഡ്രൈവർ മാർക്കും റോഡ് നിയമങ്ങൾ അറിയില്ല.കാരണം അവർ ഡ്രൈവിങ്ങിൽ എക്സ്പീരിയൻസ് ഉള്ളവരല്ല. ബന്ധു നിയമനമോ,മറ്റു പിൻവാതിൽ നിയമനങ്ങളിലൂടെയോ കയറി പറ്റിയവരാണ് അധിക താൽക്കാലിക ജീവനെക്കാരും. അവർക്കു ലൈസൻസ് ഉണ്ടോ, എക്സ്പീരിയൻസ് ഉണ്ടോ എന്ന് പരിശോധിച്ചു അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറാകണം.

അവരൊക്കെ എത്ര അശ്രദ്ധയോടെ വണ്ടി ഓടിച്ചാലും അതൊന്നും ഒരു MVD യുടെയും കണ്ണിൽ കാണാനും പോകുന്നില്ല. പ്രൈവറ്റ് വാഹനങ്ങളിൽ സ്പീഡ് ലിമിറ്റും സ്പീഡ് ഗവർണറും നിർബന്ധമാണ്.പക്ഷെ കെഎസ്ആർടിസിയിൽ ഇതൊന്നുംആവശ്യവുമില്ല ഇത് ഇരട്ടത്താപ്പല്ലെ?ഇവിടെ എന്ത് നിയമ ലംഘനവും ചെയ്യാം പിഴ അടച്ചാൽ മതി….എന്ന ഈ സന്ദേശം എപ്പോൾ നിങ്ങൾ അവസാനിപ്പി ക്കുന്നോ അന്ന് ksrtc രക്ഷപെടും…