കൊറോണക്കെതിരെ പ്രതിരോധം കൂട്ടുക ഈ ഭക്ഷണങ്ങള്‍ ശീലമാക്കുക

ലോകം മുഴുവന്‍ ഭീതി പടര്‍ത്തുന്ന കോവിഡ് 19 നെ പ്രതിരോധിക്കാന്‍ എന്തൊക്കെ ഭക്ഷണം കഴിക്കാം എന്നുള്ള കാര്യത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചു കഴിഞ്ഞു. പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് വൈറസ് പെട്ടെന്ന് കടന്നാക്രമിക്കുന്നത്. വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കുന്നതിനൊപ്പം പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുക എന്നതും പ്രധാനമാണ്. അതിനുള്ള എളുപ്പവഴിയാണ് നല്ല ഭക്ഷണം ശീലമാക്കുന്നത്. എന്താണ് നല്ല ഭക്ഷണം? പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആന്റി ഓക്‌സിഡന്റുകള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിച്ച് വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ ആവശ്യമായ അളവില്‍ ശരീരത്തിലെത്തുന്നുവെന്ന് ഉറപ്പുവരുത്തണം.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് കുരുമുളകിനുള്ള പ്രാധാന്യം വളരെ വലുതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള കുരുമുളക് ചുമയ്ക്കും ജലദോഷത്തിനും വളരെ ഫലപ്രദമാണ്. ശരീരത്തിലെ മെറ്റബോളിസത്തിന്റെ റേറ്റ് ഉയര്‍ത്തുന്നു. മാത്രമല്ല അനാവശ്യ കലോറി ഇല്ലാതാക്കുന്നതിനും കുരുമുളക് സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ക്കും ഇവ നല്ലതാണ്, രണ്ടോ മൂന്നോ വെളുത്തുള്ളി ചെറുതായി അരിഞ്ഞ് കഴിക്കുന്ന ഭക്ഷണത്തില്‍ ചേര്‍ക്കുന്നതാണ് ഫലപ്രദമാണ്. ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം ശരീരത്തിന് നല്ലതാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാല്‍ പടി കടക്കും. ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ക്യാരറ്റ് എന്നിവ ചേര്‍ച്ച് ജ്യൂസ് അടിച്ച് കുടിച്ചാല്‍ ഇതിലും നല്ലൊരു ഔഷധം വേറെയില്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്

വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്.

ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടിയും അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് കഴിക്കുന്നത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കും. ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. പച്ചനിറത്തിലുള്ള ചീര, മുരിങ്ങയില, പച്ചക്കറികള്‍ എന്നിവ ഉറപ്പായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാരറ്റ്, പപ്പായ, ഓറഞ്ച്, വാല്‍നട്ട്, ബദാം എന്നിവയും പ്രതിരോധശേഷിക്ക് നല്ലതാണ്