കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ; ഗുരുതര സുരക്ഷാവീഴ്ച

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഗുരുതര സുരക്ഷാവീഴ്ച. അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തു വന്നിരുന്ന ആളെ പിടികൂടി. ഇയാൾ അറസ്റ്റിലായതോടെയാണ് സുരക്ഷാവീഴ്ച ഉണ്ടായതായി വ്യക്തമായത്. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് അഫ്ഗാൻ സ്വദേശിയുടെ പക്കൽ ഉണ്ടായിരുന്നത്.

സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇയാൾക്ക് ജോലി നൽകിയതുമായി ബന്ധപ്പെട്ടും അന്വേഷണമുണ്ടാവും.