നാണമില്ലേ സുപ്രീംകോടതിയെന്ന് ചോദിക്കേണ്ടി വരും, സുപ്രീംകോടതി അധിക്ഷേപിച്ച് എം.എ ബേബി

തിരുവനന്തപുരം : സുപ്രീംകോടതി പുറപ്പെടുവിക്കുന്ന പ്രസ്താവനകളൊക്കെയും മോദിക്ക് പ്രയാസമുണ്ടാക്കാത്ത വിധികൾ. നാണമില്ലേ സുപ്രീംകോടതിയെന്ന് ചോദിക്കേണ്ടി വരുമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠത്തെ അധിക്ഷേപിച്ച് സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി.

അദാനിയുമായി ബന്ധപ്പെട്ട കേസ് വന്നപ്പോൾ വാദി പ്രതിയാകുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ഇതിന്റെ പേരിൽ തനിക്കെതിരെ കേസെടുത്താലും പ്രശ്‌നമില്ലെന്ന് എം.എ ബേബി പറഞ്ഞു. കണ്ണൂരിൽ കെഎസ്ടിഎ സമ്മേളനത്തിൽ സംസാരിക്കവെയാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശം നടത്തിയത്.

ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ വിധി രാജ്യത്തിന് അപമാനകരമാണ്. ഇടയ്‌ക്ക് ചില കേസുകളിൽ സുപ്രീംകോടതി നിഷ്പക്ഷമായ വിധി പ്രഖ്യാപിക്കും. അതും മോദിക്ക് പ്രശ്‌നം ഉണ്ടാക്കാത്ത വിഷയങ്ങളിലാണെന്നും അദ്ദേഹം പറയുകയുണ്ടായി.