വാഹനം ഓടിക്കുന്നതിനിടയിൽ ലോറി ‍‍ഡ്രൈവർ കുഴഞ്ഞുവീണു, സാഹസികമായി വണ്ടി നിർത്തി പോലീസുകാരൻ

പോലീസുകാരന്റെ കൃത്യമായ ഇടപെടലുകൊണ്ട് ഒഴിവായത് വൻ അപകടം. കണ്ടെയ്നർ ലോറി ഡ്രൈവർ ഓട്ടത്തിനിടെ കുഴഞ്ഞ് വീണതോടെ നിയന്ത്രണം വിട്ട ലോറി നിർത്തി അപകടമൊഴിവാക്കിയത് ഹൈവേ പോലീസ് ഡ്രൈവറാണ്. കാട്ടുശ്ശേരി സ്വദേശി വിനോദിന്റെ കൃത്യമായ ഇടപെടൽമൂലം ഒഴിവായത് വൻ ദുരന്തമാണ്.

നിയന്ത്രണം വിട്ട ലോറി റോഡരികിലേയ്ക്ക് നീങ്ങിയതോടെ വിനോദിന് പന്തികേട് തോന്നുകയായിരുന്നു.ഉടൻ തന്നെ ലോറിയിലേയ്ക്ക് ചാടിക്കയറുകയും കൈ ഉപയോഗിച്ച് ബ്രേക്ക് അമർത്തുകയുമായിരുന്നു. വെള്ളിയാഴ്ചയാണ് ആലത്തൂർ സ്വാതി ജംഗ്ഷനിലെ സിഗ്നലിനു സമീപമെത്തിയപ്പോഴായിരുന്നു കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ ഉത്തർ പ്രദേശ് സ്വദേശി സന്വോഷ് അപസ്മാരം വന്നു സ്റ്റിയറിങിലേയ്ക്ക് കുഴഞ്ഞു വീണത്. സന്തോഷിനെ ഫയർ ഫോഴ്സ് ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു

പാലക്കാട് എ.ആർ.ക്യാമ്പിലെ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ആലത്തൂർ കാട്ടുശ്ശേരി സ്വദേശിയായ വിനോദ്. സാഹസിക പ്രവർത്തിക്ക് മുതിർന്ന വിനോദിന് സഹപ്രവർത്തകരിൽ നിന്നും നാട്ടുകാരിൽ നിന്നും ആശംസപ്രവാഹമാണ്.