ബിൽ തുക കണ്ട് വൈദ്യുതാഘാതമേറ്റ് ആദിവാസികൾ.

ബിൽ തുക കണ്ട് വൈദ്യുതാഘാതമേറ്റ് ആദിവാസികൾ. പൂക്കുണ്ട് ആദിവാസി കേളനിയിലെ ദുർഗതി ദയനീയം.

ബിൽ തുക കണ്ട് വൈദ്യുതാഘാതമേറ്റ് ആദിവാസികൾ: കേളകം പൂക്കുണ്ട് ആദിവാസി കേളനിയിലെ മഞ്ചി വെള്ളന്‍ എന്ന ആദിവാസി വീട്ടമ്മയുടെ പേരില്‍ ലഭിച്ച വൈദ്യുതി ബില്‍ തുക 10,238 രൂപയാണ്.ഇത്തരത്തില്‍ 5000 രൂപയില്‍ കുറയാതെയാണ് ഇവിടെയുള്ള 10 ഓളം ആദിവാസി കുടുംബങ്ങളുടെ വൈദ്യുതി ബില്‍ .വൈദ്യുതി കണക്ഷന്‍ ലഭിച്ചപ്പോള്‍ മുതലുള്ള കുടിശികയാണ് ഇവര്‍ക്ക് വിനയായി മാറിയത്.

വൈദ്യുതി ബോര്‍ഡിന്‍ലെ അപ്രഖ്യാപിത നടപടി ഒന്നു കൊണ്ടുമാത്രമാണ് ഇവരുടെ വൈദ്യുതി കണക്ഷന്‍ ഇപ്പോഴും നിലനിര്‍ത്തി പോരുന്നത്.അവസാനം ലഭിക്കുന്ന ബില്ലിലെ തുകയടച്ചാല്‍ കണക്ഷന്‍ വിച്ഛേദിക്കേണ്ടെന്നാണ് ഈ അപ്രഖ്യാപിത തീരുമാനം.എങ്കിലും മഴയായതോടെ വേലയും കൂലിയും ഇല്ലാതായതോടെ അവസാന ബില്‍ തുക പോലും അടക്കാനാവാത്ത സ്ഥിതിയിലാണ് പ്രദേശത്തെ മിക്ക കോളനി നിവാസികളും.

കേളകം സെക്ഷനില്‍ മാത്രം കൊട്ടിയൂര്‍ കേളകം പഞ്ചായത്തുകളിലെ 13 കോളനികളില്‍ നിന്നായി 2018 ഫെബ്രുവരി 28നകം 596895 രൂപ ബില്ല് അടക്കാനുണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്ക്.ഇതില്‍ പൂക്കുണ്ട് കോളനിയില്‍ നിന്ന് മാത്രം 73212 രൂപ ലഭിക്കാനുണ്ടെന്നാണ് അധികൃതര്‍ നില്‍കുന്ന വിവരം .ഇവര്‍ക്ക് െൈവെദ്യുതി കണക്ഷന്‍ നല്‍കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബില്ല് അടക്കുമെന്ന മോഹന വാഗ്ദാനമാണ് ഇവര്‍ക്ക് ലഭിച്ചതെന്നും പരാതിയുണ്ട്.എന്നാല്‍ പഞ്ചയാത്തുകള്‍ ഒന്നും തന്നെ ഇത്തരത്തില്‍ കോളനികളിലെ വൈദ്യുതി ബില്ല് അടക്കാറില്ലെന്നും അധികൃതര്‍ പറയുന്നു.പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് നോട്ടീസ് നല്‍കിതതായാണ് വിവരം.ഇത്രയും ഭീമമായ തുക തങ്ങളെക്കൊണ്ട് അടക്കാന്‍ കഴിയില്ലെന്നും ബന്ധപ്പെട്ട അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കോളനി നിവാസികളുടെ ആവശ്യം.

യുഡിഎഫ് ഭരണകാലത്ത് വൈദ്യുതി ബിൽ കുടിശികയാക്കിയവരുടെ കണക്‌‌‌‌‌‌‌‌ഷൻ വിഛേദിക്കാൻ ശ്രമിച്ചതും വിവാദമായിരുന്നു. രാഷ്ട്രീയ പ്രതിഷേധത്തെത്തുടർന്ന് ബില്ല് ഈടാക്കൽ മരവിപ്പിച്ചിരുന്നു. ആദിവാസികളുടെ ബിൽ കുടിശിക വർധിച്ചാലും കണക്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഷൻ വിഛേദിക്കരുതെന്ന ഉത്തരവ് അന്നത്തെ സർക്കാർ നൽകിയതോടെ വിവാദം അവസാനിക്കുകയും കുടിശിക പെരുകുകയും ചെയ്തു. ഇപ്പോൾ കുടിശിക കുന്നുകൂടിയിട്ടും തദ്ദേശ സ്വയംഭരണസ്ഥാപനം അടയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആദിവാസി കുടുംബങ്ങൾ.

https://youtu.be/-klBtbu-OpE