ഉണ്ണിക്കണ്ണന്റെ മുന്നിൽ റോബിന്റെ സഹോദരിക്ക് മാംഗല്യം

കേരളത്തിലെ കുടുംബ പ്രേക്ഷകർക്ക് ബിഗ് ബോസ് മലയാളം നാലാം സീസണോടെ സുപരിചിതനായി മാറിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് റോബിൻ. ഇപ്പോഴിതാ റോബിന്റെ സഹോദരിയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചയാണ് നടക്കുന്നത്. റോബിന് ഒരു സഹോദരിയുണ്ടെന്ന വിവരം താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സഹോദരിയുടെ വിവാഹ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

റോബിന്റെ സഹോദരിയുടെ വിവാഹ വാർത്തകൾ ഞായറാഴ്ച മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു. എന്നാൽ റോബിൻ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല. കുടുംബത്തെക്കുറിച്ച് റോബിൻ എപ്പോഴും പറയാറുണ്ടായിരുന്നെങ്കിലും കുടുംബാംഗങ്ങളെയൊന്നും പ്രേക്ഷകർക്ക് പരിചയമില്ല. ഇതോടെയാണ് വിവാഹ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിക്കുന്നത്. റോബിനും കുടുംബത്തിനും ആശംസകൾ നേർന്നുകൊണ്ടാണ് ഒരു വിഭാഗം എത്തിയിരിക്കുന്നത്. മറ്റൊരു വിഭാഗം എത്തിയത് വിവാഹത്തെക്കുറിച്ച് റോബിൻ മുൻകൂട്ടി അറിയിക്കാത്തതിലെ പരിഭവമാണ്.

എന്നാൽ റോബിൻ എത്തിയിരുന്ന പല വേദികളിലും സഹോദരിയുടെ വിവാഹക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരുന്നു എന്നാണ് ആരാധകർ പറയുന്നത്. ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർക്ക് ആശംസകൾ നേർന്ന് റോബിൻ ചിത്രം പങ്കുവെച്ചതോടെയാണ് വിവാഹിതയായത് റോബിന്റെ സഹോദരി തന്നെയാണെന്ന് ആരാധകരും ഉറപ്പിച്ചത്. മാളുവിനും വിനുവിനും അഭിനന്ദനങ്ങൾ എന്നാണ് ചിത്രത്തോടൊപ്പം റോബിൻ കുറിച്ചത്. വളരെ ലളിതമായാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ച് വിവാഹ ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.