‘ഈ സമയത്തേയും അതിജീവിക്കും’; രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ശില്‍പ്പ ഷെട്ടിയുടെ ആദ്യ പ്രതികരണം

ഈ സമയത്തേയും അതിജീവിക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ കുറിച്ച് ശില്‍പാ ഷെട്ടി. ജീവിച്ചിരിക്കുന്നതില്‍ തന്നെ താന്‍ ഭാഗ്യവതിയാണെന്നും ആ ബോദ്ധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നതെന്നും ഷില്‍പ്പ ഷെട്ടി കുറിയ്ക്കുന്നു. അശ്ലീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം ശില്‍പാ ഷെട്ടിയുടെ ആദ്യ പ്രതികരണമാണിത്.

‘ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളേയും അതിജീവിക്കും’. എഴുത്തുകാരന്‍ ജെയിംസ് തര്‍ബറിന്റെ പുസ്‌കത്തിന്റെ ഒരു പേജാണ് ശില്‍പ്പ ഷെട്ടി പങ്കുവെച്ചിരിക്കുന്നത്.

രാജ് കുന്ദ്രയെ കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീലച്ചിത്രം നിര്‍മ്മിച്ച് ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈയില്‍ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉള്‍പ്പെടെ 6 പേരെ പോലീസ് ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ മുഖ്യകണ്ണിയാണ് രാജ് കുന്ദ്രയെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.