അമ്മായിയമ്മപ്പോര് ജീവിതത്തിൽ തരണം ചെയ്യേണ്ടി വന്നില്ല,ഞാൻ അമ്മായിയമ്മ പോരിന് പറ്റിയ ആളായിരുന്നു;സിന്ധു കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറിനൊപ്പം അഹാനയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. കൃഷ്ണകുമാറിനെയും അഹാനയെയും പോലെ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മലയാളികൾക്ക് പ്രിയങ്കയാണ്. സോഷ്യൽ മീഡിയകളിലൂടെയും യൂട്യൂബിലൂടെയുമൊക്കെ സിന്ധുവും മലയാളികൾക്ക് സുപരിചിതയാണ്.

വീട്ടിലെ രണ്ട് ആണ്മക്കളിൽ ഇളയവൻ ആയിരുന്നു കൃഷ്ണകുമാർ. അച്ഛനും അമ്മയ്ക്കും ഏറെ വൈകി ഉണ്ടായ കുട്ടിയാണ് താനെന്ന് കൃഷ്ണകുമാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഗോപാലകൃഷ്ണൻ നായർ, രത്നമ്മ ദമ്പതികളുടെ മകനായിരുന്നു കൃഷ്ണകുമാർ. ആ വീട്ടിലേയ്ക്ക് മരുമകളായി എത്തിയതിനെ കുറിച്ച് സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിലാണ് സിന്ധു ഇതേക്കുറിച്ച് പറഞ്ഞത്.

വീട്ടിലെ മൂത്ത മകളായിരുന്നു സിന്ധു. ഒരു അനിയത്തിയുമുണ്ട് താരത്തിന്. കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് മരുമകളായി എത്തിയ തന്നെ സ്വീകരിച്ചത് തന്റെ മുത്തച്ഛനും മുത്തശ്ശിയുമോളം പ്രായമുള്ള അമ്മായിയമ്മയും അമ്മായിയച്ഛനും ആയിരുന്നു എന്നാണ് സിന്ധു പറഞ്ഞത്. തന്റെ അപ്പൂപ്പനും അമ്മൂമ്മയും തന്നോട് എങ്ങനെയായിരുന്നുവോ, അതേ വാത്സല്യത്തോടെയാണ് കിച്ചുവിന്റെ അച്ഛനും അമ്മയും പെരുമാറിയത്. വളരെ നല്ല ആൾക്കാരായിരുന്നു അവർ. സ്വീറ്റ് എന്നാണ് സിന്ധു അവരെ വിശേഷിപ്പിച്ചത്.

എപ്പോഴും തന്നെയൊരു കുഞ്ഞിനെപ്പോലെയാണ് അവർ പരിഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ സാധാരണഗതിയിൽ അമ്മായിയമ്മ, അമ്മായിയച്ഛൻ എന്നിവരെ നേരിടേണ്ട പോലൊരു സാഹചര്യം ആയിരുന്നില്ല. അമ്മായിയമ്മപ്പോര് എന്നൊരു കാര്യം ജീവിതത്തിൽ തരണം ചെയ്യേണ്ടതായി വന്നിട്ടില്ല. അതേസമയം തന്നെ താനൊരു അമ്മായിയമ്മ പോരിന് പറ്റിയ ആളായിരുന്നു എന്നും അൽപ്പം സ്മാർട്ട് ആയിരുന്നുവെന്നും സിന്ധു പറഞ്ഞു. ഇങ്ങോട്ടു തല്ലുകൂടാൻ വരുന്ന ഒരു അമ്മായിയമ്മയെ ആണ് കിട്ടിയിരുന്നതെങ്കിൽ അവർക്ക് താൻ എട്ടിന്റെ പണി കൊടുത്തേനെയെന്നും സിന്ധു വ്യക്തമാക്കി.