ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച

ന്യൂഡല്‍ഹി. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ആര്‍ട്ടിക്കിള്‍ 370,35 എന്നിവ പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മുകശ്മീര്‍ പിഡിപി എന്നി പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയത്.

സുപ്രീംകോടതിയുടെ വിധി എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് ബിജെപി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിധി ഗങഅങള്‍ക്ക് അനുകൂലമായിരിക്കും എന്നാണ് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞത്. ബിജെപി കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണെന്നും വിധി പുറത്തുരുന്നതോടെ ഇത് അവസാനിക്കുമെന്നും ഒമര്‍ അബ്ദുള്ള ആരോപിച്ചു.

കേന്ദ്രസര്‍ക്കാര്‍ 2019 ഓഗസ്റ്റ് ഒമ്പതിനാണ് ജമ്മുകശ്മീര്‍ റീ ഓര്‍ഗനൈസേഷന്‍ ില്‍ ബില്‍ കൊണ്ടുവന്ന് ജമ്മുകാശ്മീര്‍, ലഡാക്ക് എന്നി കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. രാജ്യസഭയില്‍ 125 വോട്ടുകള്‍ക്കും ലോക്‌സഭയില്‍ 370 വോട്ടുകളും നേടിയാണ് ബില്‍ പാസായത്.