ശ്രീലങ്കയിലും ബുർക്ക നിരോധിക്കുന്നു, മതത്തിന്റെ പേരുള്ള പാർട്ടികളും പാടില്ല

ഇന്ത്യയുടെ തൊട്ട് കിടക്കുന്ന ശ്രീലങ്കയിൽ മുസ്ളീം സ്ത്രീകൾ മുഖം മറക്കുന്ന ആചാര വസ്ത്രമായ ബുർക്ക നിരോധിക്കാൻ നടപടികൾ സ്വീകരിക്കുന്നു. രാജ്യസുരക്ഷാ പാര്‍ലമെന്‍ററി കാര്യ സമിതി ബുര്‍ഖ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്‍തു.രാജ്യത്ത് ബുർക്ക ധരിച്ച് പുരുഷന്മാർ നടക്കുന്നതായും രാജ്യ വിരുദ്ധ കാര്യങ്ങൾ ചെയ്തിട്ടുള്ളതായും അന്വേഷണ ഏജൻസികൾ കണ്ടെത്തി. മാത്രമല്ല ബുർക്ക ധരിച്ചതിനാൽ മത ആചാര വസ്ത്രത്തിന്റെ പേരിൽ പലരേയും തിരിച്ചറിയാനും പരിശോധിക്കാനും സാധിക്കുന്നില്ല. സി.സി.ടിവില്യിൽ ആളുകളേ വ്യക്തമാകുന്നില്ല. ദേശ സുരക്ഷ വർദ്ധിപ്പിക്കാൻ വേണ്ടിയാണ്‌ ഈ നടപടി എന്നാണ്‌ ശ്രീലങ്കൻ അധികൃതരുടെ വാദം

മറ്റൊരു കാര്യം ശ്രീലങ്കയിൽ ഇനി മതത്തിന്റെ പേരിലുള്ള പാർട്ടികൾ പാടില്ല.എം.പിയായ മലിത് ജയതിലകയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്‍ററി കാര്യ സമതി റിപ്പോര്‍ട്ട് വ്യാഴാഴ്‍ച പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ജോലിയിൽ സ്ഥിരപ്പെടുത്താൻ കന്യാകത്വ പരിശോധന നടത്തി, 10 യുവതികൾ വഴങ്ങി കൊടുത്തു  .മതത്തിന്‍റെ അടിസ്ഥാനത്തിലോ ഏതെങ്കിലും പ്രത്യേക വിശ്വാസം പിന്തുടര്‍ന്നവരുടെ പേരിലോ ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്താൻ ഒരുങ്ങുകയാണ്‌. മതത്തിന്റെ പേർ ഉൾപെട്ട സംഘടനകൾ രാഷ്ട്രീയത്തിലും പൊതു വിഷയത്തിലും ഇടപെടരുത്. മതത്തിന്റെ കാര്യത്തിലും ആരാധനാലയത്തിലും മാത്രം അവ ഒതുങ്ങി നില്ക്കണംനിലവില്‍ അത്തരം പേരുകളുള്ള പാര്‍ട്ടികള്‍ മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് എഴുതിനല്‍കണമെന്നും ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നുംനിര്‍ദേശമുണ്ട്. മദ്രസകൾ നിരോധിക്കാനും നയപരമായ തീരുമാനം എടുത്തു. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെയെല്ലാം മൂന്ന് വര്‍ഷത്തിനകം സര്‍ക്കാര്‍ സമ്ബ്രദായത്തിലുള്ള സ്‍കൂളുകളിലേക്ക് മാറ്റുമെന്നും ശുപാര്‍ശയിലുണ്ട്.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലെ ആക്രമണത്തില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 258 പേരായിരുന്നു മരിച്ചത്. നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന ഇസ്ലാമിക സംഘടനയായിരുന്നു ആക്രമണത്തിന് പിന്നില്‍. ഒമ്ബത് ചാവേര്‍ ബോംബാക്രമണങ്ങളാണ് നടന്നത്. ശ്രീലങ്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.ശ്രീലങ്കയുടെ തീരുമാനത്തിനെതിരെ മുസ്ളീം സംഘടനകൾ രംഗത്ത് വന്നു.ബുര്‍ഖ നിരോധിച്ച എത്രയോ രാജ്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുസ്ഥലത്ത് മുഖം മറച്ചുകൊണ്ട് ആരെങ്കിലും വന്നാല്‍ അവരുടെ വ്യക്തിത്വം തിരിച്ചറിയാകുന്ന തരത്തില്‍ മുഖാവരണം മാറ്റാന്‍ പോലീസ് അധികാരം വേണം എന്നാണ്‌ പോലീസ് നിലപാട്. മുഖാവരണം മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ഉടന്‍ തന്നെ അയാളെ അറസ്റ്റ് ചെയ്യാനും പോലീസിന് അധികാരമുണ്ടായിരിക്കും. ഇതിന് വാറണ്ട് വാങ്ങേണ്ടതില്ല. ലോകത്ത് ഇപ്പോൾ 17 ഓളം രാജ്യങ്ങളാണ്‌ മുസ്ളീം സ്ത്രീകളുടെ ബുർക്ക നിരോധിച്ചത്