കൊറോണ ചൂടുള്ള കാലാവസ്ഥയിൽ രൂക്ഷമാകില്ല, മഴക്കാലത്തും തണുപ്പിലും പടരും

കൊറോണ വൈറസിനെ കുറിച്ച് പുതിയ പ്രവചനങ്ങൾ വന്നിരിക്കുന്നു. വൈറസ് വ്യാപിക്കുന്നത് തണുത്തതും ഈർപ്പം ഉള്ളതുമായ അന്തരീക്ഷത്തിലെന്നും ചൂട് കാലാവസ്ഥയിൽ അധികം വ്യാപിക്കില്ല എന്നും പഠന റിപോർട്ട്. ലോകത്തിനാകെ പുതിയ അറിവു നല്കുന്ന പഠന റിപോർട്ട് വന്നിരിക്കുന്നത് ലോകാരോഗ്യ സംഘടനയിൽ നിന്നാണ്‌.ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം തുടരുമെന്ന് രാജ്യാന്തര ആരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഇത് വ്യക്തമാക്കുന്നത് ചൂട് നിറഞ്ഞ അന്തരീക്ഷത്തിനു വൈറസിന്റെ വ്യാപനം തടയാൻ സാധിക്കും എന്നാണ്‌.

ഡബ്ല്യുഎച്ച്ഒ മാത്രമല്ല വൈറസിനെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പുതിയ വൈറസിനെ ചെറുക്കാന്‍ മനുഷ്യരില്‍ സ്വാഭാവിക രോഗപ്രതിരോധ ശേഷിയില്ല. രോഗബാധിതരുടെ സ്രവങ്ങളില്‍ നിന്നാണു വൈറസ് പടരുന്നത്. വായുവിലൂടെ ഇത് പകരില്ല. രോഗ ബാധിതരായ ആളുകളുടെ വിയർപ്പ്, സ്രവം എന്നിവയിലൂടെയും സ്പർശനത്തിലൂടെയും കൊറോണ പകരാം. ചൂടില്‍ ഈ സ്രവങ്ങള്‍ അധികസമയം നിലനില്‍ക്കില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വേനല്‍ക്കാലത്ത് വൈറസിന്റെ വീര്യം നഷ്ടപ്പെട്ടാലും ശൈത്യത്തില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്നു ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍സിലെ പ്രഫസറായ അന്നെലിസ് വില്‍ഡര്‍ സ്മിത് ചൂണ്ടിക്കാട്ടി. വേനല്‍ക്കാലത്ത് വൈറസ് വ്യാപനം ത്വരിതഗതിയിലാവില്ല.

ടി.പി സെൻകുമാർ ഡി.ജി.പി പറഞ്ഞത് ശരി

കൊറോണ വൈറസിനെ പറ്റി മുൻ ഡി.ജി.പി ഡോ ടി.പി സെൻ കുമാർ പറഞ്ഞതിനെ ശരിവയ്ക്കുന്ന റിപോർട്ടാണ്‌ ഇപ്പോൾ വന്നിരിക്കുന്നത്. ചൂട് 30 ഡിഗ്രിക്ക് മുകളിൽ ആയ അവസ്ഥയിൽ കൊറോണ വൈറസ് ബാധക്ക് സാധ്യത കുറവാണ്‌ എന്ന് സെൻ കുമാർ പറഞ്ഞിരുന്നു. വിദഗ്ദരുടെ അഭിപ്രായം ഉദ്ധരിച്ച് അദ്ദേഹം നടത്തിയ ഈ അഭിപ്രായ പ്രകടനത്തേ പലരും വിമർശിച്ചിരുന്നു. ഡോ.സെൻ കുമാർ ഹിന്ദു സംഘടനകളുമായി ബന്ധമുള്ള ആൾ എന്ന നിലയിൽ ആ നിലക്ക് വൻ വിമർശനം ഉയർന്നു. നിരവധി മലയാളി ഡോക്ടർമാർ തന്നെ ഡോ.സെൻ കുമാറിനെതിരെ രംഗത്ത് വന്നതും ശ്രദ്ധേയമായിരുന്നു. എന്നാൽ ഇന്ന് ഡോ സെൻ കുമാർ പറഞ്ഞ അതേ നിലപാടുകളാണ്‌ പുതിയ പഠന റിപോർട്ടിലും, ലോകാരോഗ്യ സംഘടനയുടെ റിപോർട്ടിലും എന്നത് വളരെ ശ്രദ്ധേയം

യൂറോപ്പിൽ ഇപ്പോൾ അന്തരീക്ഷ ഊഷ്മാവ് തണുത്ത് നില്ക്കുന്ന സമയമാണ്‌. അമേരിക്കയിലും ഇങ്ങിനെ തന്നെ. എന്നാൽ നല്ല ചൂട് നിറഞ്ഞ സമ്മർ കാലാവസ്ഥയായ ഓസ്ട്രേലിയയിലും, ഇന്ത്യയിലും, ആഫ്രിക്കൻ രാജ്യങ്ങളിലും കൊറോണ വൈറസ് വലിയ തോതിൽ വ്യാപിച്ചില്ല. കൊറോണ വൈറസിന്റെ അടുത്ത ആക്രമണത്തിനിരയാകുന്നത് ഇന്ത്യയും ഓസ്ട്രേലിയയും ആയിരിക്കും എന്നും പറയപ്പെടുന്നു. കൊറോണ വൈറസ് ഇന്ത്യയിലെ വേനല്‍ക്കാലത്തെ അതിജീവിച്ച് അടുത്ത ശൈത്യകാലത്ത് വീണ്ടുമെത്തുമെന്നു വിലയിരുത്തല്‍. കേരളത്തിൽ കാലവർഷവും തണുപ്പും തുടങ്ങിയാൽ ഇപ്പോൾ ശമിച്ച വൈറസ് വീണ്ടും പുറത്ത് വരുമോ എന്നും ഭയക്കുന്നു. ഓസ്ട്രേലിയ ചൂടിൽ നിന്നും തണുത്ത കാലാവസ്ഥയിലേക്ക് മാറുകയാണ്‌. അവിടെ സമ്മർ സീസൺ തീരുകയാണ്‌,. അതിനാൽ തന്നെ വൈറസ് വ്യാപന സാധ്യത ഏറെ കൂടുതലാണ്‌ ഓസ്ട്രേലിയയിൽ.

ഇതിനിടെ കൊറോണ വൈറസിനെതിരെ അമേരിക്ക വാക്സിൻ നിർമ്മിച്ചിരിക്കുന്നു. ലോകത്ത് ഇതാദ്യമാണ്‌ ഈ വൈറസിനെതിരെ വാക്സിൻ ഇറക്കുന്നത്. senകൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം യുഎസിൽ ആരംഭിച്ചു. യുഎസിലെ സിയാറ്റിലിലാണ് പരീക്ഷണം നടക്കുന്നത്. എന്നാൽ പരീക്ഷണങ്ങൾ വിജയിച്ചാലും ഒരു വർഷം മുതൽ 18 മാസം വരെ സമയമെടുത്തേ ഈ വാക്സിൻ വിപണിയിൽ ലഭ്യമാകൂ. കൂടുതൽ പരീക്ഷണങ്ങൾ നടത്തി മനുഷ്യരിൽ മറ്റു പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തിയേ ആഗോള അടിസ്ഥാനത്തിൽ ഉപയോഗിക്കാനാകൂ. 18 – 55 വയസ്സ് വരെയുള്ള 45 പേരിലാണ് വാക്സിൻ ആദ്യം പരീക്ഷിക്കുക. ഇതിന്റെ ഫലം വരാൻ 6 ആഴ്ച്ച സമയം എടുക്കും. ലോകമെങ്ങും കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. ചൈന ഇതുവരെ 150ലധികം പഠന റിപോർട്ടുകളാണ്‌ ലോകത്തിനു നല്കിയിരിക്കുന്നത്. ചൈനയിലും വാക്സിൻ കണ്ടുപിടിക്കാൻ വൻ നീക്കം നടത്തുകയാണ്‌