ശബരിമല തിരുവാഭരണ പാതയിൽ വീണ്ടും കയ്യേറ്റം, ഇരു നില കെട്ടിടം പണിതു

പന്തളം ശബരിമല തിരുവാഭരണ പാതയിൽ വീണ്ടും കയ്യേറ്റം മുമ്പ് കൈയ്യേറ്റം ഒഴിപ്പിച്ച ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ വില്ലേജിലാണ്‌ വീണ്ടും കൈയ്യേറ്റം നടന്നത്. അനധികൃതമായി ഇരുനില കെട്ടിട നിർമ്മാണം നടത്തുന്നു. വലിയ ഇരു നില കെട്ടിടമാണ്‌ ഇവിടെ ഉയരുന്നത്. 2 കെട്ടിടങ്ങൾക്ക് ഇടയിലൂടെ കഷ്ടിച്ച് നറ്റക്കാൻ മാത്രം വീതിയേ ഇപ്പോൾ ഇവിടെ തിരുവാഭരണ പാതയ്ക്ക് ഉള്ളു.

കാവുംപടി -കനാൽ പാലം- കിടങ്ങന്നൂർ റൂട്ടിലെ കനാൽ കഴിഞ്ഞുള്ള വയൽ റോഡിൽ കിടങ്ങന്നൂർ കോട്ട റോഡിലേക്ക് കയറുന്ന ഇടുങ്ങിയ സ്ഥലത്താണ് നിർമ്മാണം പൊടിപൊടിക്കുന്നത്. ആരുടെ അനുമതിയോടെയാണ് നിർമ്മാണം നടത്തുന്നത് എന്നുള്ള വിവരവും അജ്ഞാതമാണ്. കാവുംപടി മുതൽ കിടങ്ങന്നൂർ വരെ പ്രത്യേക സർവേ വിഭാഗം സർവേ നടത്തി പുറമ്പോക്ക് കണ്ടെത്തിയ സ്ഥലത്താണ് നിർമ്മാണം. തിരുവാഭരണങ്ങൾ ഇതുവഴിയുള്ള യാത്ര വളരെ പ്രയാസപ്പെട്ടാണ് പോകുന്നത്. ഇവിടെ കണ്ടെത്തിയിട്ടുള്ള കൈയ്യേറ്റക്കാരുടെ ലിസ്റ്റും, പ്ലാനുകളും അധികൃതർ പൊതുജന സമക്ഷം അറിയുന്നതിന് പെട്ടന്നുതന്നെ പുറത്തുവിടണമെന്നും തിരുവാഭരണ പാത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തിരുവാഭരണ പാത കൈയ്യേറിയുള്ള നിർമ്മാണങ്ങൾ ഇത്രയും ദിവസങ്ങൾ നടന്നിട്ടും അധികൃതരുടെ മൂക്കിന് താഴെയായിട്ടും കണ്ടത്താതെ നിർമ്മാണത്തിന് മൗനാനുവാദം കൊടുക്കുന്നതും ഭക്തരോടുള്ള വെല്ലുവിളിയാണെന്നും തിരുവാഭരണ പാത സംരക്ഷണ സമിതി കുറ്റപ്പെടുത്തി.

മകര വിളക്കിന് അയ്യപ്പ സ്വാമിക്ക് ചാർത്തുന്ന തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര കടന്നു പോകുന്ന പരമ്പരാഗത പാത കൈയ്യേറ്റം നടത്തുകയായിരുന്നു.തിരുവാഭരണ പാത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വീതി കൂട്ടി പണിയുകയും പിഡബ്ല്യുഡിയുടെ ചെലവിൽ ടാറിങ് നടത്തുകയും ചെയ്ത് വരുന്നതിനിടയിൽ ആണ്‌ കൈയ്യേറ്റം വീണ്ടും നടക്കുന്നത്. 5.50 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തി വശം കോൺക്രീറ്റ് ചെയ്തും പലയിടത്തും തിരുവാഭരന പാത പണി പുരോഗമിക്കുകയാണ്‌. അതിനിടയിൽ തന്നെ ഇത്തരം സ്ഥലങ്ങളിൽ പുതിയ കൈയ്യേറ്റം മൂലം നടപ്പാതക്ക് പൊലും വീതിയില്ലാത്ത അവസ്ഥയാണ്‌. കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയാലേ ഇവിടെ പാത പുന സ്ഥാപിക്കാൻ ആകൂ