സുകുവേട്ടൻ മരിക്കുമ്പോൾ 39 വയസായിരുന്നു പ്രായം, രണ്ടാമതും വിവാഹം കഴിക്കാൻ നിർബന്ധിപ്പിച്ചു- മല്ലിക

ആദ്യത്തെ വിവാഹം പരാജയപ്പെട്ട ശേഷമാണ് മല്ലിക സുകുമാരനെ വിവാ​ഹം ചെയ്തത്. തന്റേയും സുകുമാരന്റേയും വിവാഹം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പലരും ഇത് അറിഞ്ഞതെന്നും സുകുമാരൻ മറച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ മല്ലിക സുകുമാരൻ.

രാവിലെ 7.40ന് ആയിരുന്നു എന്റെ താലികെട്ട്. എന്റെ ബ്രദറിന്റെ വഴുതക്കാടുള്ള വീട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അന്ന് പത്ത് മണിക്ക് എന്റെ നീലാകാശം എന്നൊരു പുതിയ പടത്തിന്റെ ഷൂട്ടിങ് തുടങ്ങുകയാണ് കൊല്ലത്ത്. തോപ്പിൽ ഭാസി സാറൊക്കെയുള്ള സിനിമയാണ്. പത്ത് മണിയാകുമ്പോഴേക്കും എത്താമെന്ന് സുകുവേട്ടൻ ഉറപ്പ് നൽകിയിരുന്നു. ശേഷം താലികെട്ട് കഴിഞ്ഞ് അദ്ദേഹം മുണ്ടും ജുബ്ബയും മാറ്റി കൂതറ കൈലിയും ഷർട്ടുമിട്ട് ഷൂട്ടിങിന് പോയി.

അദ്ദേഹം മരിക്കുമ്പോൾ അന്നെനിക്ക് 39 വയസാണ്.. വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞവരുണ്ട്. എന്റെ ചിന്ത അത് മാത്രമായിരുന്നു… ഞാൻ പതറിയാൽ സങ്കടപ്പെട്ടാൽ അതിൽ നിന്നുള്ള ബലഹീനതയിൽ എന്റെ കുഞ്ഞുങ്ങളും തളരും; മല്ലിക സുകുമാരൻ

കാലഘട്ടങ്ങളിലാണ് സുകുമാരനും മല്ലികയും മലയാള സിനിമയിലെ നിറസാന്നിധ്യമാകുന്നത്. ഓമനക്കുഞ്ഞ്, ഇതാ ഒരു സ്വപ്‌നം, മണ്ണ് തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച മല്ലികയും സുകുമാരനും പരസ്പരം സൗഹൃദത്തിലാകുകയും ആ സൗഹൃദം പ്രണയത്തിന് വഴിതുറക്കുകയും ഒടുവിലത് വിവാഹത്തില്‍ കലാശിക്കുകയും ചെയ്തു. 1978 ഒക്ടോബര്‍ 17ന് ഇരുവരും വിവാഹിതരായി

ആദ്യത്തെ വിവാഹം പരാജയപ്പെട്ട ശേഷമാണ് മല്ലിക സുകുമാരനെ വിവാ​ഹം ചെയ്തത്. തന്റേയും സുകുമാരന്റേയും വിവാഹം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പലരും ഇത് അറിഞ്ഞതെന്നും സുകുമാരൻ മറച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ മല്ലിക സുകുമാരൻ.

ഒരു അഭിമുഖത്തിലാണ് താലികെട്ട് കഴിഞ്ഞ ഉടൻ വേഷം മാറി ഷൂട്ടിങിന് പോയ സുകുമാരനെ കുറിച്ച് മല്ലിക വിവരിച്ചത്. ‘രാവിലെ 7.40ന് ആയിരുന്നു എന്റെ താലികെട്ട്. എന്റെ ബ്രദറിന്റെ വഴുതക്കാടുള്ള വീട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അന്ന് പത്ത് മണിക്ക് എന്റെ നീലാകാശം എന്നൊരു പുതിയ പടത്തിന്റെ ഷൂട്ടിങ് തുടങ്ങുകയാണ് കൊല്ലത്ത്. തോപ്പിൽ ഭാസി സാറൊക്കെയുള്ള സിനിമയാണ്. പത്ത് മണിയാകുമ്പോഴേക്കും എത്താമെന്ന് സുകുവേട്ടൻ ഉറപ്പ് നൽകിയിരുന്നു. ശേഷം താലികെട്ട് കഴിഞ്ഞ് അദ്ദേഹം മുണ്ടും ജുബ്ബയും മാറ്റി കൂതറ കൈലിയും ഷർട്ടുമിട്ട് ഷൂട്ടിങിന് പോയി.

അവിടെ ചെന്നപ്പോൾ മീന ചേച്ചിയൊക്ക ചോദിച്ചു ഇന്ന് മല്ലികയുമായി നിന്റെ കല്യാണമല്ലായിരുന്നോ? പിന്നെ എങ്ങനെയാണ് നീ ഷൂട്ടിന് വന്നതെന്ന്. പക്ഷെ സുകുവേട്ടൻ അങ്ങനൊരു വിവാഹം നടന്നതായി സമ്മതിച്ചില്ല. ആരോടും പറഞ്ഞില്ല വിവാഹം കഴിഞ്ഞുവെന്ന്. പലരും ചോദിച്ചപ്പോൾ കല്യാണം കഴിക്കുന്നതിന് മല്ലികയുടെ കുടുംബക്കാരുമായി ചർച്ച നടക്കുന്നുവെന്ന് മാത്രമാണ് സുകുവേട്ടൻ പറഞ്ഞത്.’

‘ഒരാഴ്ച കഴിഞ്ഞ് കണ്ണൂരിൽ ഒരു ഷൂട്ടിന് പോയപ്പോഴാണ് വിവാഹം കഴിഞ്ഞുവെന്ന് പരസ്യപ്പെടുത്തിയത്. അവസാനമായപ്പോഴേക്കും അമ്മ സംഘ‌ടനയുമായി സുകുവേട്ടന് ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ആരും അഭിനയിക്കരുതെന്ന് വിലക്ക് വരുന്ന തലത്തിലേക്ക് കാര്യം മാറുകയും ചെയ്തിരുന്നു. ആ സമയത്ത് ‌സുകുവേട്ടൻ പറയുമായിരുന്നു അഭിനയിക്കുന്നില്ലെങ്കിൽ വേണ്ട മതി… കഞ്ഞിയും കുടിച്ച് ഒരു ചമ്മന്തിയുമരച്ചായാലും നമ്മൾ കഴിയുമെന്ന്.’

അന്ന് പലയിടങ്ങളിലായി ഞങ്ങൾക്ക് കുറച്ച് സ്ഥലങ്ങളൊക്കെ ഉണ്ടായിരുന്നു.’ എന്നാണ് വിവാഹ ​ദിവസത്തെ ഓർമകൾ പുതുക്കി മല്ലിക സുകുമാരൻ പറഞ്ഞത്. സുകുമാരന്റെ വേർപാട് എല്ലാവ​ർക്കും വലിയ ദുഖം സമ്മാനിച്ച ഒന്നായിരുന്നു. സുകുമാരന്റെ മരണശേഷം തന്നെ പലരും മറ്റൊരു വിവാ​ഹത്തിന് നിർബന്ധിച്ചുവെന്നും മല്ലിക വെളിപ്പെടുത്തിയിട്ടുണ്ട്.

‘അദ്ദേഹം മരിക്കുമ്പോൾ അന്നെനിക്ക് 39 വയസാണ്. വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞവരുണ്ട്. നാട്ടുമ്പുറത്തെ കാരണവന്മാരൊക്കെ സ്വാഭാവികമായും അങ്ങനെയേ പറയു.’ കുഞ്ഞുങ്ങളെ നന്നായി വളർത്തണമെന്നത് മാത്രമായിരുന്നു എന്റെ ചിന്ത. ഞാൻ പതറിയാൽ സങ്കടപ്പെട്ടാൽ അതിൽ നിന്നുള്ള ബലഹീനതയിൽ എന്റെ കുഞ്ഞുങ്ങളും തളരും.

ജീവിതമെന്നത് മനസിലെ വാശിയായിരുന്നു. മക്കളെ നന്നായി വളർത്തണമെന്നത് സുകുവേട്ടൻ എന്നെ ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റണമായിരുന്നു.’ എന്റെ മക്കൾക്ക് എന്നോടുള്ള സ്നേഹം കാണുമ്പോൾ അതിൽ വിജയിച്ചുവെന്ന് തന്നെയാണ് എന്റെ വിശ്വാസമെന്നാണ്’ അടുത്തിടെ മല്ലിക പറഞ്ഞത്. കൊച്ചുമക്കളെ മരുമക്കൾ തന്നെ കൊണ്ടുവന്ന് കാണിക്കാത്തതിനാൽ തനിക്ക് നേരിയ പ്രതിഷേധമുണ്ട്