മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് ആകെ 22 പേരെ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹൻലാൽ. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.

മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മോഹൻലാൽ ഫോളോ ചെയ്യുന്ന ആളുകളുടെ ഒരു സ്ക്രീൻഷോട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 3.5 മില്യൺ ഫോളോവേഴ്‌സുള്ള മോഹൻലാൽ ഫോളോ ചെയ്യുന്നത് ആകെ 22 പേരെയാണ്. അതിൽ തന്നെ മലയാളത്തിൽ നിന്നുള്ള ആളുകൾ വളരെ കുറവാണ്. മലയാളത്തിൽ നിന്നുള്ള ഒരു നടൻ മാത്രമാണ് അതിലുള്ളതെന്നതും ശ്രദ്ധേയമാണ്

മോഹൻലാൽ ഫോളോ ചെയ്യുന്ന ആ ഏക നടൻ എന്നാൽ മമ്മൂട്ടിയോ ദുൽഖറോ ഒന്നുമല്ല. അത് പൃഥ്വിരാജാണ്. അതല്ലാതെ മോഹൻലാൽ മലയാളത്തിൽ നിന്നും ഫോളോ ചെയ്യുന്ന നടൻ പ്രണവ് മോഹൻലാൽ മാത്രമാണ്. ഇവരെ കൂടാതെ മലയാളത്തിൽ നിന്നും മോഹൻലാൽ ഫോളോ ചെയ്യുന്നത് സംവിധായകൻ പ്രിയദർശനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയുമാണ്.