സ്വന്തമായി ഭരണഘടന, സ്വന്തമായി കോടതി, ലോക്കപ്പ്, സ്വന്തമായി തൊഴിൽ നല്കാൻ സർക്കാരിന്റെ സ്ഥാപനങ്ങൾ

കേരളത്തിൽ എന്തും നടക്കും, ഭരിക്കുന്ന പാർട്ടിക്ക് സ്വന്തമായി ഭരണഘടന, സ്വന്തമായി കോടതി, ലോക്കപ്പ്, സ്വന്തമായി തൊഴിൽ നല്കാൻ സർക്കാരിന്റെ സ്ഥാപനങ്ങൾ, നിയമനത്തിനായി പാർട്ടി സർവീസ് കമ്മിഷൻ… സർക്കാരിനെ വിമർശിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതിയുടെ കുറിപ്പ്.സമീപ കാലത്ത് നടന്ന നിയമന വിവാദങ്ങളേ പരിഹസിക്കുകയാണ്‌.

ഇവിടെ എന്തും നടക്കും! സ്വന്തമായി ഭരണഘടനയും കോടതിയും ലോക്കപ്പും എന്തിനധികം തൊഴിൽ നല്കുന്ന സ്ഥാപനം അഥവാ പാർട്ടി സർവീസ് കമ്മിഷൻ ഒക്കെയുള്ള ഇതിനെ പാർട്ടി ഗ്രാമമായി പ്രഖ്യാപിച്ചു കൂടേ? യോഗ്യതയുള്ള യഥാർത്ഥ പ്രൊഫസർമാരെയും വിദ്യാഭ്യാസ വിചക്ഷണന്മാരെയും തടഞ്ഞു വെച്ച് ചെകിട്ടത്തടിയും കരി ഓയാലും തെറിയഭിഷേകവും കൈ കാൽ വെട്ടൽ ഭീഷണിയും നടത്തുന്ന വിദ്യാർത്ഥി യൂണിയൻ ഇതാ കേരളവർമ്മയിൽ സമരം നടത്തുന്നു . എന്തിനെന്നല്ലേ? പൊളിറ്റിക്കൽ സയൻസ് ഗസ്റ്റ് ലക്ചർ പോസ്റ്റിന് ഒന്നാം റാങ്കുകാരിയെ ഭീഷണിപ്പെടുത്തി രണ്ടാം റാങ്കുള്ള സ്വന്തം സഖാവിന് ജോലി കൊടുക്കുവാൻ വേണ്ടി.! സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം എന്ന് സ്വന്തം പതാകയിൽ ട്രോളാക്കി വച്ച ഒരേ ഒരു വിദ്യാർത്ഥി പ്രസ്ഥാനം –

എത്തെപ്പെയ്!
ആശാനക്ഷരമൊന്നു പിഴച്ചാല് അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് കേരളവർമ്മയ്ക്ക് വേണ്ടിയായിരിക്കും! മൊത്തം പിഴച്ച അദ്ധ്യാപഹയർ ! അതിപ്പോൾ സ്വന്തം ശിഷ്യയെ പങ്കാളിയായി കൂടെ കൂട്ടി പീഡിപ്പിച്ച വി.ജി. തമ്പി തൊട്ട് കവിതാ മോഷണം നടത്തിയ ആളും കുഴി വെട്ടിയത് യോഗ്യതയാക്കി കൊണ്ടാടുന്ന ആളുമൊക്കെ പഠിപ്പിക്കുന്ന കലാലയമാകുമ്പോൾ ഇതൊക്കെ എന്ത് അല്ലേ?