കുഞ്ഞുങ്ങൾ പിടഞ്ഞുവീണാലും ഒന്നും മിണ്ടാത്ത ഉത്തരേന്ത്യയിൽ ഒരു നായ ചത്താലും മോങ്ങുന്നവർ അരങ്ങുവാഴുന്ന സാമ്രാജ്യത്തിന്റെ പേരാകുന്നു കലാകേരളം

മനുഷ്യാവകാശ പ്രവർത്തകനും ക്രൈസ്തവ പുരോഹിതനുമായ ഫാ. സ്റ്റാൻ സ്വാമി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഭീമ കൊറേഗാവ് കേസിൽ ജയിലിലായിരിക്കെ ആണ് മരണം സംഭവിച്ചത്. എൺപത്തിനാലു വയസ്സുള്ള ഒരു രോഗിയായ , വിചാരണ തടവുകാരനായ ഒരു മനുഷ്യൻ കൊവിഡ് ബാധിക്കപ്പെട്ട് ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ മരണപ്പെട്ടപ്പോൾ കണ്ണീർ വാർക്കുകയാണ് മലയാളികൾ. ഇത്തരം വാർത്തകളടക്കം കാണുന്ന കേരളത്തിലെ മാമാ മാധ്യമങ്ങൾ വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയായ പിഞ്ചു ബാലികയുടെ മരണം കാണുന്നില്ലെന്ന് തുറന്നുപറയുകയാണ് മാധ്യമ പ്രവർത്തക അഞജു പാർവതി പ്രഭീഷ്. വെറും ആറു വയസ്സുള്ള ഒരു പിഞ്ചു ബാലിക അതിക്രൂരമായി കൊല്ലപ്പെട്ട് സ്വന്തം വീട്ടിലെ മുറിയിൽ കെട്ടിതൂക്കപ്പെട്ട പൈശാചികതയോളം വരുമോ ആശുപത്രിയിൽ മരണപ്പെട്ട സ്റ്റാൻ സ്വാമിയുടെ മരണമെന്ന് അഞ്ജു ചോദിക്കുന്നു

കുറിപ്പിങ്ങനെ

വെറും ആറു വയസ്സുള്ള ഒരു പിഞ്ചു ബാലിക അതിക്രൂരമായി കൊല്ലപ്പെട്ട് സ്വന്തം വീട്ടിലെ മുറിയിൽ കെട്ടിതൂക്കപ്പെട്ട പൈശാചികതയോളം വരുമോ എൺപത്തിനാലു വയസ്സുള്ള ഒരു രോഗിയായ , വിചാരണ തടവുകാരനായ ഒരു മനുഷ്യൻ കൊവിഡ് ബാധിക്കപ്പെട്ട് ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ മരണപ്പെട്ട വാർത്ത ? സ്വന്തം നാട്ടിലെ ഒരു പൊടികുഞ്ഞ് മൂന്ന് വയസ്സു മുതൽ നിരന്തരമായി പീഡിപ്പിക്കപ്പെട്ടു ഒടുവിൽ ജീവനോടെ കെട്ടിതൂക്കപ്പെട്ട കൊടുംപാതകത്തോളം വരുമോ തമിഴ് നാട് സ്വദേശിയായ ഒരാൾ ജീവിതത്തിന്റെ ഒട്ടു മുക്കാൽ പങ്കും ജീവിച്ചശേഷം വെറും ഒമ്പതു മാസം മാത്രം തടവുകാരനായി ഒടുവിൽ സ്വാഭാവികമായി മരണപ്പെട്ട വാർത്ത ?

അദ്ദേഹം ജയിൽവാസം അനുഭവിക്കും മുമ്പേ പാർക്കിൻസൻ രോഗം ബാധിച്ചയാളായിരുന്നു. ആരും നല്കിയതല്ല ആ രോഗം. ആരും അടിച്ചേല്പിച്ചതല്ല അദ്ദേഹത്തിന്റെ വാർദ്ധക്യം. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തോളമായി ഒരു പിഞ്ചുകുഞ്ഞ് പുറംലോകമറിയാതെ ഇഞ്ചിഞ്ചായി പീഡിപ്പിക്കപ്പെടുകയായിരുന്നു. അവളുടെ നിഷ്കളങ്കതയെ മുതലെടുത്ത് ഒരു പൊതുപ്രവർത്തക മേലങ്കിയണിഞ്ഞവൻ ആ കുഞ്ഞിനു മേൽ തന്റെ കാമം ബലമായി പ്രയോഗിക്കുകയായിരുന്നു. ഏതിലാണ് കൂടുതൽ നിഷ്ഠൂരത?സ്റ്റാൻ സ്വാമിയുടെ ചിത്രം വച്ച് ഞാനും പ്രതിഷേധിക്കുന്നു ഭരണകൂട ഭീകരതയ്ക്കെതിരെയെന്ന ഫോട്ടോ ഫ്രെയിമുകൾ നിരത്തുന്ന മനുഷ്യ വൈറസുകളോടാണ് ചോദിക്കുന്നത് പീഡോഫീലുകൾക്കെതിരെ കണ്ണടയ്ക്കുന്ന കമ്മ്യൂണിസ്റ്റ്‌ ഭീകരയ്ക്കെതിരെയെന്ന ഫോട്ടോഫ്രെയിമിടാൻ അമാന്തിക്കുന്ന നീയൊക്കെയാണോ മനുഷ്യർ ? രണ്ടും എതിർക്കപ്പെടേണ്ടതല്ലേ? മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെട്ട കുപ്പു സ്വാമിയെയും അജിതയെയും വെടിവച്ചിട്ടപ്പോൾ തോന്നാത്ത മാനവികതയും വേദനയും അപ്പുറത്ത് തോന്നുന്നത് കാപട്യമല്ലേ? വയനാട്ടിലെ വർഗ്ഗീസ് ആദിവാസികൾക്ക് ദൈവതുല്യനായിരുന്നു .എന്നിട്ടും ഒരു ഫേക്ക് എൻകൗണ്ടറിൽ അയാളെ തീർത്തത് ന്യായീകരിക്കുന്നവരല്ലേ ഇന്ന് സ്റ്റാൻസ്വാമി മരിച്ചപ്പോൾ കരയുന്നത് ?

എൺപത്തിനാലു വയസ്സുള്ള ഒരു മനുഷ്യന്റെ മരണത്തിൽ വാർക്കുന്ന കണ്ണീർപ്പെരുമഴയിൽ നിന്നും ഒരു തുള്ളി കണ്ണീർ പോലും ആറു വയസ്സുളള കുഞ്ഞിനായി വാർക്കപ്പെടാത്ത ഷണ്ഡത്വത്തിന്റെ പേരാകുന്നു പ്രബുദ്ധ കേരളം ! ഇന്ത്യയിലെ തന്നെ ഏറ്റവും പൈശാചികമായ മൂന്ന് ബാലികാ കൊലപാതകങ്ങൾ നടന്ന സംസ്ഥാനമെന്ന ക്രെഡിറ്റ് സ്വന്തമാക്കിയതിന്റെ പേരാകുന്നു സമ്പൂർണ്ണ സാക്ഷരത ! കൊന്നവന്റെ പുഴുത്തു ജീർണ്ണിച്ച അടിയിടത്തിലെ ചുവപ്പ് കോണകം മണത്ത് മിണ്ടാതെയിരിക്കുന്ന അടിമതൊമ്മികളെ കൊണ്ട് സമ്പന്നമായ നാടിന്റെ പേരാകുന്നു സാംസ്കാരിക കേരളം ! കൺമുന്നിൽ കൊച്ചു കുഞ്ഞുങ്ങൾ പിടഞ്ഞുവീണാലും കമാന്നൊരക്ഷരം മിണ്ടാത്ത , പേനയുന്താത്ത , എന്നാൽ ഉത്തരേന്ത്യയിൽ ഒരു നായ ചത്താലും മോങ്ങുന്ന തൊമ്മികൾ അരങ്ങുവാഴുന്ന സാമ്രാജ്യത്തിന്റെ പേരാകുന്നു കലാകേരളം