കരള് കൊടുക്കാൻ തയ്യാറാണ്, 30 ലക്ഷമാണ് ചിലവ്, മകനായി സഹായം അഭ്യർത്ഥിച്ച് കുടുംബം

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ അനുരാഗിനും ഭാര്യ രശ്മിക്കും ആദ്യമായി ജനിച്ച കൺമണിയാണ് അഥർവ്. ജീവനുവേണ്ടി പിടയുന്ന കുഞ്ഞിനു വേണ്ടി സഹായം അഭ്യർത്ഥിക്കുകയാണ് രശ്മിയും അനുരാ​ഗും. ബൈലിയറി ആട്രീഷ്യ എന്ന ഗുരുതര കരൾ രോഗമാണ് ഈ കുഞ്ഞിനെ അലട്ടിയിരിക്കുന്നത്. കരളിൽ പിത്തരസം കെട്ടിനിൽക്കുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിഞ്ഞ നാളുകളിൽ എന്റെ കുഞ്ഞ് അനുഭവിച്ച വേദനയ്ക്ക് കയ്യും കണക്കുമില്ല.

കൈകാലുകൾചുരുങ്ങി, വയർ ബലൂൺ പോലെ വീർത്തു വന്നു. വിശപ്പിന് അമ്മിഞ്ഞപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കാൻ കഴിയില്ല. ഇനി അഥവാ കൊടുത്താൽ തന്നെ പലപ്പോഴും ഛർദ്ദിച്ച് കളയും. എന്തിനേറെ പറയണം ഉറങ്ങാൻ പോലുമാകാതെ മരണ വെപ്രാളത്തിൽ പിടയുകയാണ് കുഞ്ഞെന്ന് വേദനയോടെ അനുരാ​ഗ് പറയുന്നു. ഡോക്ടർമാർ അഥർവിന് നിർദേശിക്കുന്നത് അതിസങ്കീർണമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ. കരള് കൊടുക്കാൻ തയ്യാറാണെന്ന് അച്ഛൻ പറയുന്നു. 30 ലക്ഷമാണ് സർജറിക്കും അനുബന്ധ ചികിത്സയ്ക്കുമായി വേണ്ടത്. ആയൂർവേദ ആശുപത്രിയിൽ വെറുമൊരു നഴ്‌സായ എന്റെ സ്വപ്‌നങ്ങളിൽ പോലും ആ തുകയില്ല. എന്റെ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരണം. കനിയണം. കൈവിടരുത്- അനുരാഗ് വേദനയോടെ പറയുന്നു.

കുറിപ്പിങ്ങനെ

പ്രിയപ്പെട്ട സുഹൃത്തുക്കളെ, ദയവായി ഇതൊന്നു വായിക്കു..ജീവിതം വലിയൊരു പ്രതിസന്ധി യിലൂടെ കടന്നു പോകുക ആണ്, എന്റെ 6 മാസം പ്രായമുള്ള മകൻ അഥർവ്വ്, ഗുരുതരമായ കരൾ രോഗം(Biliary atresia ) ബാധിച്ചു ചികിത്സയിൽ ആണ്, കുഞ്ഞിന് 2 മാസം ഉള്ളപ്പോൾ തന്നെ ചികിത്സയുടെ ഭാഗമായി ഒരു സർജറി ചെയ്തിരുന്നു (Hepatoproto enterostomy -kasai procedure ) പക്ഷെ അത് ഫലിച്ചില്ല. ഇപ്പോൾ എത്രയും വേഗം കരൾ മാറ്റി(liver transplantation ) വയ്ക്കണം എന്നാണ് ഡോക്ടർ മാർ പറയുന്നത്, ഇതിനായി തിരുവനന്തപുരം SAT യിൽ നിന്ന് ASTER MEDICITY യിലേയ്ക്ക് refer ചെയ്തു. Transplantation സർജറിക്ക്‌ മാത്രമായി 15 ലക്ഷവും അനുബന്ധ ചികിത്സ കളും ചേർന്ന് ഏതാണ്ട് 30 ലക്ഷം രൂപ ചിലവാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യ സർജറി യുടെ ഭാഗമായി ഉണ്ടായ വലിയൊരു സാമ്പത്തിക ബാധ്യത യിൽ നിൽക്കുന്ന എനിക്ക് ഈ തുക താങ്ങാൻ ആകുന്നതിലും അപ്പുറമാണ്. നിങ്ങളിൽ സഹായ മനസ്കർ സഹകരിച്ചാൽ transplantation സർജറി നടത്തി കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നു സ്നേഹപൂർവ്വം Anurag. S1.Accnt. No. 99980101880289 Ifsc FDRL0001249 Federal bank vakkom branch 2.Accnt no. 67350649946, Ifsc SBIN0070032, Sbi poojapura branch GOOGLE PAY, PHONE PAY 8547675737 Help and share