പായിപ്പാട്ടെ കലാപം ഇനിയും ആവർത്തിക്കാം, ചില യാഥാര്‍ത്ഥ്യങ്ങൾ

കേരളത്തില്‍ അന്യ സംസ്ഥാന ജോലിക്കാര്‍ വിലസുകയാണ്. കേരളത്തില്‍ നടക്കുന്ന പല അക്രമണങ്ങള്‍ക്ക് പിന്നിലും അവരാണ്. ജിഷുടെ മരണവുമൊക്കെ അതിനുള്ള തെളിവാണ്. ലോക്ക് ഡൗണ്‍ കാലത്ത് അവര്‍ പായിപ്പാട് നടത്തിയ ലംഘനം വലിയ വാര്‍ത്തയായിരുന്നു അതിനു പിന്നില്‍ പല രാഷ്ട്രീയ നേതാക്കള്‍ ഉണ്ടെന്നെല്ലാം പറയുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കേണ്ട ഈ സാഹചര്യത്തില്‍ അവര്‍ ഒത്തുകൂടിയത് ഒട്ടും ശരിയായില്ല… പായിപ്പാടെ സംഭവത്തെക്കുറിച്ച് സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനും മാധ്യമ പ്രവർത്തകനുമായ ഡഗ്ലസ് ജോസഫ് എഴുതിയ ലേഖനത്തിലേക്ക്…..

കഴിഞ്ഞ ദിവസമാണല്ലോ കോട്ടയം ജില്ലയിലെ പായിപ്പാട്ടു കൊറോണ ലോക്ക് ഡൗണിനു പുല്ലു വില കൊടുത്തു ഏകദേശം രണ്ടായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ റോഡിലിറങ്ങിയത്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ നാട്ടുകാരെ കേരളത്തില്‍ പലയിടത്തും പോലീസ് ലാത്തിക്കു പ്രഹരിച്ചും, ഏത്തമിടീപ്പിച്ചും തുരത്തുമ്പോഴാണ് ഭായിമാരുടെ ഈ അഴിഞ്ഞാട്ടം. ഇതേത്തുടര്‍ന്ന് ബംഗാളികളുടെ ക്ഷേമം അന്വേഷിക്കാന്‍, അവരുടെ ലേബര്‍ ക്യാമ്പില്‍ ഭക്ഷണം എത്തിക്കാന്‍ , അവരെ അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേരു കൊടുക്കാന്‍ ഒക്കെ മത്സരമാണ്. ഇതിനിടയില്‍ എല്ലാവരും കണ്ണടച്ചു ഇരുട്ടാക്കാന്‍ ശ്രമിക്കുന്ന ചില വസ്തുതകളുണ്ട്. പായിപ്പാട് നിവാസികള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങളുണ്ട്.

വെറും ഇരുപതു മിനിറ്റിനുള്ളില്‍ രണ്ടായിരത്തോളം ബംഗാളികള്‍ പായിപ്പാട് കവലയില്‍ എങ്ങനെ സംഘടിച്ചു? ഈ പ്രതിഷേധത്തിന് രണ്ടു ദിവസം മുന്‍പ് , പഞ്ചായത്ത്, പോലീസ് അധികാരികള്‍ വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ ബംഗാളികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കേണ്ട ചുമതല അവരെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിട ഉടമകള്‍ക്കും , കോണ്‍ട്രാക്ടര്‍മാര്‍ക്കും ആണെന്ന തീരുമാനം അട്ടിമറിച്ചതാര് ? തൊഴില്‍ മുടങ്ങി പണമില്ലാതായ ബംഗാളികളെ തീറ്റിപ്പോറ്റേണ്ടത് തങ്ങള്‍ക്കു ഒരു ബാധ്യത ആകുമെന്ന ഭീതിയില്‍ കെട്ടിട ഉടമ , കോണ്‍ട്രാക്ടര്‍ മാഫിയല്ലേ ഇവരെ ഇളക്കിവിട്ടത്? ബംഗാളികളെ ചൂഷണം ചെയ്തു ലക്ഷങ്ങള്‍ സമ്പാദിച്ച പായിപ്പാട്ടെ ഭരണ കക്ഷിയിലെയും , പ്രതിപക്ഷത്തെയും പ്രമുഖ ലോക്കല്‍ നേതാക്കള്‍ അടങ്ങുന്ന ഈ അവിശുദ്ധ സഖ്യത്തിന്, വരുമാനം നിലച്ച ബംഗാളികളെ സ്വന്തം ദേശത്തേക്കു പറഞ്ഞയക്കാന്‍ വലിയ തിടുക്കമായിരുന്നില്ലേ? പഞ്ചായത്ത് – പോലീസ് തീരുമാനപ്രകാരം ബംഗാളികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കേണ്ട കെട്ടിട ഉടമകളും, കോണ്‍ട്രാക്ടര്‍മാരും ആ ഉത്തരവാദിത്തം ഈ കലാപത്തിനു ശേഷം, ഗവണ്മെന്റിന്റെ തലയിലേക്ക് എങ്ങനെ ചാരി? പായിപ്പാടുപോലുള്ള ചെറിയ പഞ്ചായത്തു പ്രദേശത്തു പന്ത്രണ്ടായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ തിങ്ങിപാര്‍ക്കുന്നതിന്റെ കാരണം കലാപത്തിനു പിറകെ അവിടെ സന്ദര്‍ശിച്ച ജില്ലാ ഭരണാധികാരികള്‍, പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് അധികാരികള്‍ ആരും അന്യേഷിച്ചില്ലേ?

അതിഥിതൊഴിലാളികള്‍, ലോക് ഡൗണ്‍ കാലത്തെ അവരുടെ ഭക്ഷണം, അവര്‍ക്കു നാട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥ, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ ഇതൊക്കെയാണ് പുറത്തുനിന്നുള്ളവര്‍ക്ക് വിഷയം. പക്ഷേ പായിപ്പാട്ടു നിവാസികള്‍ക്ക് ഇതൊന്നും വിഷയമല്ല. സകല നിയമങ്ങളും കാറ്റില്‍ പറത്തി, യാതൊരു രേഖകളും ഇല്ലാതെ, ഒരു ചെറിയ പ്രദേശത്തു പതിനായിരക്കണക്കിന് ബംഗാളികള്‍ കുടിയേറുന്നതിന്റെ ഫലമായി ഉളവായ ആരോഗ്യ, സാമൂഹ്യ , മാലിന്യ, സുരക്ഷ വിഷയങ്ങളാണ് പായിപ്പാട്ടുകാര്‍ക്കുള്ളത് . പായിപ്പാട്ടു താമസിക്കുന്ന ഈ തൊഴിലാളികള്‍ പായിപ്പാട്ടെ ജോലികള്‍ക്കായല്ല ഇവിടെ തങ്ങുന്നത്. പായിപ്പാട്ടെ കടകളിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലും, മറ്റു കൂലി വേലകള്‍ക്കുമായി ഒരു പത്തോ, മുന്നൂറോ ബംഗാളികള്‍ മതിയാവും. അതിന്റെ സ്ഥാനത്താണ് പന്ത്രണ്ടായിരം ബംഗാളികള്‍ പായിപ്പാട്ടു തങ്ങുന്നത്. ഇവരെ താമസിപ്പിച്ചു പണം കൊയ്യുന്നത് വെറും നൂറോളം കെട്ടിട ഉടമകളാണ്. പിന്നെ ബംഗാളിയെ കൊണ്ടു ആദായം ഉണ്ടാക്കുന്ന നൂറോളം കച്ചവടക്കാരും, പത്തോ അമ്പതോ ബസ് ഉടമകളും ജീവനക്കാരും. ഇങ്ങനെ ഇരുനൂറോളം പേരുടെ ആദായത്തിനാണ്, പതിനായിരത്തോളം നാട്ടുകാരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നത്.

രണ്ടു വര്‍ഷം മുന്‍പ് ഇതുപോലെ സകല ചാനലുകളും ലൈവ് കാട്ടിയ മറ്റൊരു കലാപം ഇതേ പായിപ്പാട്ടു കവലയില്‍ നടന്നിരുന്നു. ഇപ്പോള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച ബംഗാളികളെ, അന്ന് നാട്ടുകാര്‍ അടിച്ചുതുരത്തിയ ഒരു കലാപമായിരുന്നു നടന്നത്. മാലിന്യ പ്രശ്‌നത്തില്‍ കേരളത്തിലെ ആദ്യത്തെ നാട്ടുകാരുടെ സംഘടിത പ്രതിഷേധം പായിപ്പാട്ടാണ് ബംഗാളികള്‍ക്കെതിരെ അരങ്ങേറിയത്. ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ പായിപ്പാട്ടുകാര്‍ കാണുന്നത് രണ്ടു കിലോമീറ്ററോളം റോഡ് അരികില്‍ ബംഗാളികളുടെ താമസസ്ഥലത്ത്‌നിന്നുമുള്ള വേസ്റ്റ് തള്ളിയിരിക്കുന്നതാണ് . അതില്‍ കോഴി, മീന്‍ മറ്റു അടുക്കള വേസ്റ്റുകളായിരുന്നു. പിന്നെ ശിപായി ലഹള എന്നൊക്കെ പറയുന്നതുപോലെ ഒരു പായിപ്പാടന്‍ കലാപം നടമാടി. നാട്ടുകാര്‍ ശരിക്ക് അടിച്ചു നിരത്തി .നാട്ടുകാര്‍ ബംഗാളി ലേബര്‍ ക്യാമ്പ് ആക്രമിച്ചു . ക്വിറ്റ് ഇന്ത്യ സമരം പോലെ ഒരു ക്വിറ്റ് പായിപ്പാട് കലാപം ആയിരുന്നു . ആയിരക്കണക്കിന് ബംഗാളികള്‍ പ്രാണരക്ഷാര്‍ധം കിട്ടിയ ട്രെയിനില്‍ നാട് പിടിച്ചു. പിന്നീട് എല്ലാം ഒന്നു ആറിതണുത്തപ്പോള്‍ പതുക്കെ മടങ്ങി വന്നു .

അതിഥി തൊഴിലാളികള്‍ എന്നൊക്കെ പറഞ്ഞു ബംഗാളികളുടെ ക്യാമ്പില്‍ കയറിയിറങ്ങി വല്ലാതങ്ങു പരിപോഷിപ്പിക്കുന്ന പഞ്ചായത്തു മെമ്പര്‍മാരും, രാഷ്ട്രീയക്കാരും പായിപ്പാട്ടെ വിവിധ വാര്‍ഡുകളില്‍ ലോക്ക് ഡൌണ്‍ മൂലം ജോലിയില്ലാതായ ലോട്ടറി കച്ചവടക്കാര്‍, ചെറു കിട വ്യാപാരികള്‍ , വഴിയോര കച്ചവടക്കാര്‍, ഷീര കര്‍ഷകര്‍, കടകളില്‍ നില്‍ക്കുന്ന സെയില്‍സ്മാന്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, ഇലെക്ട്രിക്കല്‍ , പ്ലംബിംഗ് ജോലികള്‍ ചെയ്യുന്നവര്‍ ഇവരുടെ ആരുടെയെങ്കിലും വീട്ടിലെത്തി നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടോ എന്നു തിരക്കിയോ? ലോക് ഡൗണ്‍ പായിപ്പാട് മീന്‍ മാര്‍ക്കറ്റിനെ ബാധിച്ചതുമൂലം ബുദ്ധിമുട്ടുന്ന നൂറുകണക്കിന് തൊഴിലാളികളെക്കുറിച്ചു സര്‍ക്കാരോ, രാഷ്ട്രീയക്കാരോ തിരക്കിയോ?

ദിവസം ആയിരം രൂപ കൂലിയുള്ള ഇവന്മാരാണ് പട്ടിണി കിടക്കുന്നതെന്നു പറഞ്ഞു, സര്‍ക്കാര്‍ ചാക്ക് കണക്കിന് അരിയും, മൈദയും, പലവ്യജ്ഞനങ്ങളും ക്യാമ്പില്‍ കൊണ്ട് കൊടുക്കുന്നത്. ഈ ലോക്ക് ഡൗണ്‍ ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവന്മാര്‍ എങ്ങനെ പട്ടിണിക്കാരായി? അപ്പോള്‍ ഇവന്മാര്‍ ദിവസവും സമ്പാദിച്ചിരുന്ന ആയിരക്കണക്കിന് രൂപ എവിടെപ്പോയി? അതിഥിതൊഴിലാളി എന്നൊക്കെ വലിയ ഡെക്കറേഷന്‍ കൊടുത്തു ഇവന്മാരെ സര്‍ക്കാരും, പാര്‍ട്ടിക്കാരും തീറ്റിപ്പോറ്റാന്‍ മത്സരിക്കുമ്പോള്‍ നിങ്ങള്‍ മറന്നുപോയ ചിലരുണ്ട്. വെള്ളപ്പൊക്ക കാലത്തു ആയിരങ്ങളെ രക്ഷിച്ച കേരളത്തിന്റെ സ്വന്തം സൈന്യം എന്നൊക്കെ വാഴ്ത്തിയ മല്‍സ്യതൊഴിലാളികള്‍ക്ക് എന്ത് കുന്തമാണ് കിട്ടിയത് ? വെള്ളപൊക്ക കാലത്തു ഒരു ബംഗാളിയെങ്കിലും രക്ഷാദൗത്യവുമായി രംഗത്തിറങ്ങിയോ? വെള്ളപ്പൊക്ക സമയത്തു തങ്ങളുടെ ക്യാമ്പില്‍ സര്‍ക്കാര്‍ കൊടുക്കുന്ന ഭക്ഷണത്തിനായി ഇവന്മാര്‍ കാത്തിരിക്കുകയായിരുന്നില്ലേ? ഏതോ രക്ഷാദൗത്യത്തിനായി വോളന്റിയര്‍മാര്‍ വിളിച്ചപ്പോള്‍ ബംഗാളികള്‍ കൂലി ചോദിച്ചെന്നു കേട്ടിട്ടുണ്ട്.

കേരളത്തില്‍ വന്നു ജോലി ചെയ്തു മാസം കുറഞ്ഞത് ഇരുപത്തിയയ്യായിരം നേടുന്ന ബംഗാളികളോ, ഇവരെ കാലി ഷെഡില്‍ പാര്‍പ്പിച്ചു ലക്ഷങ്ങള്‍ കൊയ്യുന്ന കെട്ടിട ഉടമകളോ നികുതിയിനത്തില്‍ അഞ്ചു പൈസ സര്‍ക്കാരിനു നല്‍കുന്നുണ്ടോ? പാവപെട്ട നാട്ടുകാര്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ്, ലക്ഷകണക്കിന് രൂപ സ്വദേശത്തേക്കു കടത്തുന്ന ഇവന്മാര്‍ക്ക് പ്രളയ സമയത്തും, കൊറോണ ലോക്ക് ഡൗണ്‍ സമയത്തും ശാപ്പാട് കൊടുക്കുന്നത്. പായിപ്പാടിനു പിന്നാലെ പെരുമ്പാവൂരും ബംഗാളികള്‍ പ്രതിഷേധവുമായി റോഡില്‍ ഇറങ്ങി. പായിപ്പാട്ടു സംഭവത്തോടെ വെട്ടിലായ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇനിയും മോശമാകുമെന്നു കണ്ടു ഈ പ്രതിഷേധം മാധ്യമങ്ങളില്‍ വരാതെ അധികാരികള്‍ ഒതുക്കി. എന്തായിരുന്നു അവന്മാരുടെ ആവശ്യമെന്നോ? തങ്ങള്‍ക്കു ചോറും പച്ചക്കറികളും വേണ്ട, നോണ്‍വെജ്ജ് ഫുഡ് അതായത് ചപ്പാത്തിയും ചിക്കനും, മീനും വേണമെന്ന്. നാട്ടുകാര്‍ റേഷന്‍ അരിയും, ചക്കക്കുരുവും, ചമ്മന്തിയുമായി കഴിയുമ്പോഴാണ് അവന്മാരുടെ ഈ ഫൈവ് സ്റ്റാര്‍ ശാപ്പാടിനായുള്ള മുറവിളി. ഇതുപോലെ മറ്റൊരു സംഭവത്തില്‍, ബംഗാളി ക്യാമ്പില്‍ ഭക്ഷണം ഇല്ല എന്ന് വിളിച്ചു പറഞ്ഞപ്പോള്‍, അവിടെ ഭക്ഷണവുമായി പാഞ്ഞെത്തിയ വോളന്റീര്‍മാര്‍ കണ്ടത്, ചാക്കു കണക്കിന് അരിയും, മൈദയും അടുക്കി വെച്ചിരിക്കുന്നതാണ്. മലയാളിയെ പൊട്ടനാക്കാന്‍ ബംഗാളി പഠിച്ചു കഴിഞ്ഞു.

പായിപ്പാട്ടു പോലെയുള്ള ഒരു ചെറിയ പ്രദേശത്തു ഇങ്ങനെ പതിനായിരക്കണക്കിന് ബംഗാളികള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി, യാതൊരു രേഖയുമില്ലാതെ, കുടിയേറിയതിന്റെ ഫലമായി ഉളവായ കുടിവെള്ളം മലിനമാകല്‍, പ്ലാസ്റ്റിക്, അടുക്കള മാലിന്യങ്ങള്‍ ഇവ റോഡരികില്‍ നിക്ഷേപിക്കുന്നത്, കൊറോണ പോലുള്ള മഹാമാരികള്‍ മറ്റു പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം, അമിതമായ ജല ചൂഷണം, തല്‍ഭലമായ ജല ദൗര്‍ലഭ്യം, ബംഗ്ലാദേശില്‍നിന്നടക്കം ക്രിമിനലുകള്‍ തൊഴിലാളികളുടെ വേഷത്തില്‍ എത്തിപ്പെടുന്ന സാഹചര്യം, സുരക്ഷ ഭീഷണി, കക്കൂസ് മാലിന്യങ്ങള്‍ പൊട്ടിയൊലിക്കുന്ന വൃത്തി ഹീനമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇങ്ങനെയുള്ള നാട്ടുകാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കണ്ടില്ലെന്നു നടിച്ചാല്‍, ഇനിയും ചാനലുകാര്‍ക്ക് ലൈവ് കൊടുക്കേണ്ട പലതും പായിപ്പാട്ടു സംഭവിക്കും.

തുടരും…..