രാഷ്ട്രിയക്കാരുടെ മിത്രം, റോയി കുര്യന്റെ വീട്ടിലും ഓഫിസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

വിവാദ വ്യവസായി റോയി കൂര്യന്റെ കോതമംഗലത്തെ കരിങ്ങഴയിലെ വീട്ടിലും കോതമംഗലം ടൗണിലെ ആഫീസും രാജകുമാരിയിലെ വിവാദ ക്വാറിയിലുമുൾപ്പെടെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. രാവിലെ 8.30 ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. രാവിലെ എത്തിയ ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡ് നടത്തി. പിന്നീട് റോയിയുടെ ഉടമസ്ഥതയിലുള്ള ടൗണിലെ ചിട്ടിക്കമ്പനിയിലും പരിശോധന നടത്തുകയാണ്.

റോയ് കുര്യാൻ ഇടുക്കിയിലെ ശതകോടീശ്വരനാണ്. കാബറേ കുര്യൻ എന്ന് പറഞ്ഞാൽ മലയാളിയ്ക്ക് വ്യക്തമായി അറിയാം. മന്ത്രിമാരുടെ ബിനാമിയായി കേരളത്തിലുടനീളം പാറമടകൾ നടത്തുന്നുണ്ട്. കള്ളപ്പണ ഇടപാട്,അനധികൃത സ്വത്ത് സമ്പാദനം, സ്ത്രീകളെ ഉന്നതർക്ക് കാഴ്ച വെക്കൽ, ലഹരി ഇടപാട് തുടങ്ങി സകല ഉടായിപ്പിന്റെയും കേന്ദ്രമാണ് കാബറേ കുര്യൻ.

മന്ത്രിമാരടക്കം ബിനാമികളാക്കി കാബറേ കുര്യൻ പാറമടകൾ നടത്തുന്നു. ഈ ക്യാബറേ കുര്യന്റെ കോട്ടയിലാണിപ്പോൾ കേന്ദ്ര ഇന്റലിജന്റ്‌സും കേന്ദ്ര ആദായ നികുതി വകുപ്പും ഇപ്പോൾ ഇടിച്ച് കേറിയിരിക്കുന്നത്. നിരവധിപേർ റെയ്‌ഡോടെ കുടുങ്ങും. റെയ്ഡ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇടുക്കിയിലെ കള്ളപ്പണത്തിന്റെ മുഖ്യ കേന്ദ്രമാണിവിടം. കോതമം​ഗലമാണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം, നിരവധി രേഖകൾ പിടിച്ചെടുത്തതായാണ് സൂചന. ഉണ്ണി മുകുന്ദന്റെ വീട്ടിൽ റെയ്ഡ് നടന്ന അതേ സമയത്താണ് റോയി കുര്യന്റെ വീട്ടിലും റെയ്ഡ് നടന്നത്, അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഇപ്പോൾ സ്വിച്ച്ഡ് ഓഫാണ്, വരവിൽ കഴിഞ്ഞ സ്വത്തു സമ്പാദനമാണ് റെയ്ഡിലേക്ക് നയിച്ചത്