ബാലഭാസ്കർ കേസിലും തലയിട്ട് സരിത, വഴിയെ പോയവർ കയറി വരേണ്ടെന്ന് കലാഭവൻ സോബി, Kalabhavan Sobi

ബാലഭാസ്കർ Balabhaskar കേസിലും ഇടപെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ Saritah S Nair. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കാൻ ഹർജിക്കാരൻ കൂടിയായ കലാഭവൻ സോബി കർമ ന്യൂസിനോടൊപ്പം ചേരുന്നു. കേരളത്തിലെ വിവാദ വിഷയങ്ങളിൽ സരിത എസ് നായർ അങ്ങോട്ട് കയറി ഇടപെടുന്നത് കുറച്ച് നാളുകളായി നാം കാണുന്നു. ബാലഭാസ്കറുടെ മരനത്തിൽ പുനരന്വേഷണ ഹരജിയിൽ ഈ മാസം 30നു വിധി വരാനിരിക്കെയാണ്‌ കേസിൽ സരിത ഇടപെട്ട് വിവാദം ഉണ്ടാക്കിയത്.

വഴിയെ പോയവർ ഒന്നും കേസിൽ കയറിവരേണ്ടെന്ന് കലാഭവൻ സോബി പറഞ്ഞു. ഞങ്ങളൊരിക്കലും സരിതയുടെ സഹായം തേടില്ല. കണ്ട കാര്യം മാത്രമാണ് ഞാൻ വെളിപ്പെടുത്തിയത്. ഞങ്ങൾ കേസ് എന്താണെങ്കിലും നൂറു ശതമാനം ജയിക്കും. 25 ഓളം തെളിവുകൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്. ജയിച്ചില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാമെന്നും കലാഭവൻ സോബി പറഞ്ഞു. ഞാനൊറ്റക്കാണ് കേസിന് ഇറങ്ങിയത്. ആ സമയത്ത് കർത്താ സാർ മാത്രമാണ് എന്നോടൊപ്പമുണ്ടായിരുന്നത്. അതറിഞ്ഞാണ് ബാലുവിന്റെ അച്ഛൻ ഉണ്ണിച്ചേട്ടൻ എന്നോടൊപ്പം ചേർന്നത്. നിരവധി ഭീഷണികൾ ഉണ്ടായിട്ടും ഞാൻ പിന്മാറിയിട്ടില്ല. കേസു തെളിയിച്ചിട്ടേ ഞാൻ ഇതിൽ നിന്ന് പിൻതിരിയൂ. മൂന്നര വർഷമായിട്ട് ആരെയും കണ്ടിട്ടില്ല. മുപ്പതാം തീയതി കേസ് പരാജയപ്പെടുമെന്ന് പറയാൻ ജ്ഞാനസൃഷ്ടിയുണ്ടോയെന്നും സോബി ചോദിക്കുന്നു