താലിബാന്‍ ഭീകരരുടെ ചിഹ്നം ശബരിമലയിലെ കേരള പോലീസ് വാഹനത്തില്‍

പോലീസ് വാഹനത്തില്‍ ഇസ്‌ളാം മത ചിഹ്നം പതിപ്പിച്ചു. പമ്പയില്‍ പോലീസുകാരെ ഡ്യൂട്ടിക്ക് എത്തിച്ച ബസിലാണ് ചന്ദ്രക്കലയും നക്ഷത്രവും പതിച്ചത്. ഇത് സൗദിയിലോ പാക്കിസ്ഥാനിലോ അല്ല കേരളത്തില്‍. ശബരിമല ക്ഷേത്ര ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് വന്ന ബസിലെ ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ഭക്തന്‍ കൂടിയായ ജയകുമാര്‍ നെടുംബ്രേത്ത് എന്നയാളാണ്. താലിബാന്‍ ഭീകരര്‍ അവരുടെ ഭീകരാക്രമണത്തിനു തോക്കും ബോംബുമായി പോകുന്ന വാഹനത്തില്‍ ഉപയോഗിക്കുന്ന ചന്ദ്രകല ചിഹ്നം ആണിത്.

ഈ മുസ്‌ളീം മതവുമായി ബന്ധപ്പെട്ട ചിഹ്നം താലിബാന്‍ ഭീകരരുടെ വാഹനത്തിലാണ് സാധാരണ കാണുന്നത്. കേരളാ പോലീസിന്റെ ബസില്‍ ഇതെങ്ങനെ വന്നു എന്ന് ആര്‍ക്കും അറിയില്ല. പോലീസ് ഡിപാര്‍ട്ട്‌മെന്റിലെ ഉന്നതരായ ഉദ്യോഗസ്ഥര്‍ അറിയാതെ ഇത് വരില്ല. കാരണം ലക്ഷ്വറി മോഡല്‍ പോലീസ് ബസില്‍ ഇത് പ്‌ളാന്‍ ചെയ്ത് ചിട്ടയോടെ ഒട്ടിച്ച് വയ്ച്ചിരിക്കുന്ന സ്റ്റിക്കറുകളാണ്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വരുന്നതേയുള്ളു. കേരളാ പോലീസ് ആസ്ഥാനത്തേ കസ്റ്റമര്‍ സെല്ലില്‍ ബന്ധപ്പെട്ടപ്പോള്‍ അന്വേഷിച്ചു വരുന്നതേ ഉള്ളു എന്നും സംഭവം അറിയത്തില്ലെന്നും ആയിരുന്നു മറുപടി

താലിബാന്‍ ഭീകരര്‍ അവരുടെ ഭീകരാക്രമണത്തിനു തോക്കും ബോംബുമായി പോകുന്ന വാഹനത്തില്‍ ഉപയോഗിക്കുന്ന ചന്ദ്രകല ചിന്നം എങ്ങനെ നമ്മുടെ മതേതര പോലീസിന്റെ വാഹനത്തില്‍ വന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. വിവരങ്ങള്‍ ശരി എങ്കില്‍…. ദൃശ്യങ്ങള്‍ പോലീസ് സ്ഥരീകരിക്കാത്തതിനാല്‍ തന്നെ വിവരങ്ങള്‍ ശരി എങ്കില്‍ പോലീസിലെ പച്ച വെളിച്ചം എന്നത് ഒരു സത്യമെന്ന് പകല്‍ പോലെ പുറത്ത് വരുന്നു. പോലീസില്‍ തീവ്രവാദികള്‍ ആയി നിരവധി പേര്‍ ഉണ്ടെന്നും ഭീകര ബന്ധം ഉള്ളവര്‍ പോലീസില്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നതും മുന്‍ കാല റിപോര്‍ട്ടുകളാണ്. കേരളാ പോലീസിലെ രഹസ്യ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്നും തീവ്രവാദികള്‍ക്ക് ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ ഇടുക്കിയില്‍ മുമ്പ് 3 പോലീസുകാര്‍ക്കെതിരേ നടപടി എടുത്തിരുന്നു. ഇവരുടെ മൊബൈലുകളും പിടിച്ചെടുത്തിരുന്നു. എന്നാല്‍ പിന്നീട് ആ കേസും എന്തെന്ന് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

താലിബാന്‍ ഭീകരര്‍ ഉപയോഗിക്കുന്ന ഇസ്‌ളാം മത ചിഹ്നം പതിപ്പിച്ച കേരളാ പോലീസിന്റെ ബസ് ശബരിമല ക്ഷേത്രത്തില്‍ ഡ്യൂട്ടിക്കെത്തിയത് നിസാരമായി കാണരുത്. കേരള പോലീസ് മുന്‍ ഡിജിപിയാണ് മുമ്പ് കേരളത്തില്‍ ഇസ്‌ളാമിക ഭീകര സ്‌ളീപ്പര്‍ സെല്ലുകള്‍ ഉണ്ട് എന്ന് പരസ്യമായി പറഞ്ഞത്. കേരളം ഭീകരവാദികളുടെ രാജ്യത്തേ വലിയ റിക്രൂട്ടിങ്ങ് സെന്റര്‍ എന്നും ലോക്‌നാഥ് ബഹറ പറഞ്ഞിരുന്നു. പോലീസ് വാഹനത്തില്‍ വരെ താലിബാന്‍ ഭീകരരുടെ മത ചിഹ്നങ്ങള്‍ വന്നു എന്ന് പറയുമ്പോള്‍ കേരളാ പോലീസിന്റെ സുരക്ഷിതത്വം തന്നെ വിഷയമാവുകയാണ്. മതേതര കേരളം എന്നും മതേതര പോലീസ് എന്നും ഒക്കെ പറയുമ്പോള്‍ തന്നെയാണ് ഇതെല്ലാം സംഭവിക്കുന്നതും.