വയനാട്ടിൽ ഗാന്ധിജിയുടെ ചിത്രം തകർത്തത് കോൺ​ഗ്രസുകാർ, തെളിവുകൾ പുറത്ത്

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ കോൺഗ്രസിനു എട്ടിന്റെ പണി. ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചത് എസ് എഫ് ഐ ക്കാരല്ലെന്ന് തെളിവുകൾ പുറത്ത്. അക്രമണത്തിനു ശേഷം പോലീസ് ഫോട്ടോ ഗ്രാഫർ എടുത്ത ചിത്രങ്ങളിലും വീഡിയോകളിലും ഗാന്ധിജിയുടെ ചിത്രം നശിപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ പിന്നീട് ഗാന്ധിജിയുടെ ചിത്രം തകർത്ത നിലയിൽ കാര്യങ്ങൾ ചെന്നെത്തുകയായിരുന്നു. എസ് എഫ് ഐക്കാർ പോയതിനു ശേഷം പോലീസ് ഇല്ലാത്ത സമയം നോക്കി രാഹുൽ ഗാന്ധിയുടെ ഓഫീസ് കൂടുതൽ നശിപ്പിച്ച് അലങ്കോലമാക്കി എന്നു വേണം കരുതാൻ. ആക്രമികൾ പോയതിനു ശേഷം ആയിരുന്നു രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴ വയ്ച്ചത് എന്നും പറയുന്നു. ആക്രമികൾ കസേരയിൽ വാഴ വയ്ച്ചില്ലായിരുന്നു. ആക്രമികൾക്ക് ശേഷം ഓഫീസിൽ ആദ്യം എത്തിയത് പോലീസ് ആയിരുന്നു. തുടർന്ന് കോൺഗ്രസ് യു.ഡി എഫ് നേതാക്കളും പ്രവർത്തകരും എത്തി. എന്താണേലും ഗാന്ധിജിയുടെ ചിത്രം കേസിനു ബലം കൂട്ടാനും വാർത്താ പ്രാധാന്യത്തിനും കോൺഗ്രസുകാർ തന്നെ എടുത്ത് നിലത്തിട്ടതാകാനേ വഴിയുള്ളു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതിൽ എസ്എഫ്ഐക്കു പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട് രേഖയും തെളിവും സഹിതം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്‌.വയനാട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്കും അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ക്രൈംബ്രാഞ്ച് മേധാവിക്കും റിപ്പോർട്ട് നൽകി.

ഒരു റിപ്പോർട്ടുകളും ആഭ്യന്തിര മന്ത്രിയുടെ ഓഫീസിലേക്കും ഡി.ജി.പിക്കും കൊടുത്ത് കഴിഞ്ഞു.സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന പൊലീസ് ഫൊട്ടോഗ്രഫറുടെ ചിത്രങ്ങളും മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുമാണു റിപ്പോർട്ടിൽ തെളിവായി ചേർത്തിട്ടുള്ളത്.ഇതോടെ ഗാന്ധിജിയുടെ ചിത്രം തകർത്തതിനു രാഹുലിന്റെ കസേരയിൽ വാഴ വയ്ച്ചതിനും യഥർഥ പ്രതികൾ ആരായിരിക്കും എന്ന് ഇനി കണ്ടെത്തണം. ഈ സംഭവത്തേ സി.പി.എം ഉപയോഗിക്കുക എ കെ ജി സെന്റർ ആക്രമിച്ച സംഭവവുമായിട്ട് ബന്ധപ്പെടുത്തി ആയിരിക്കും.എ കെ ജി സെന്റർ പടക്കം എറിഞ്ഞത് സി.പി.എം തന്നെ എന്ന് കോൺഗ്രസ് പറയുമ്പോൾ വയനാട്ടിൽ രാഹുലിന്റെ ഓഫീസിലെ ഗാന്ധിജി ചിത്രം തകർത്തതും ഓഫീസിൽ കൂടുതൽ നാശം ഉണ്ടാക്കിയതും കോൺഗ്രസുകാരാണ്‌ എന്ന് സി.പി.എമ്മിനു തിരിച്ചടിക്കാൻ കോൺഗ്രസുകാർ തന്നെ വടി നല്കിയിരിക്കുകയാണ്‌. അതോടൊപ്പം തന്നെ പയ്യനൂറിൽ കി.പി.എം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തല വെട്ടിയ സംഭവം കോൺഗ്രസും പ്രതിപക്ഷ നേതാവും വൻ തോതിൽ ഉപയോഗിച്ച്. ഇതുമായി ബന്ധപ്പെട്ട് വി ഡി സതീശൻ നിയമ സഭയിൽ അറ്റക്കം ഡസനിലധികം വാർത്താ സമ്മേളനം നടത്തി. സഘപരിവാറും സി പി എമ്മും ഗാന്ധിജെ വീണ്ടും കൊല്ലുന്നു എന്ന് വിളിച്ച് പറഞ്ഞു. വയനാട്ടിൽ ഗാന്ധിജിയുടെ ചിത്രം സ്വയം തകർത്തതും രാഹുലിന്റെ കസേരയിൽ വാഴ വയ്ച്ചതും ഇതിനെല്ലാം വൻ തിരിച്ചടിയായി മാറും.

വയനാട്ടിൽ ഗാന്ധിജി യുടെ ചിത്രം നശിപ്പിച്ചതിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നത് ഒന്നല്ല 2 റിപോർട്ടുകളാണ്‌. അതിൽ പറയുന്നത് ഇങ്ങിനെ.. മൂന്നരയോടെയാണ് അക്രമം നടന്നത്. 4 മണിക്കുള്ളിൽ അതായത് അക്രമനം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പോലീസ് ഫോട്ടോ ഗ്രാഫർ ചിത്രങ്ങൾ എടൂത്തു. പൊലീസ് ഫൊട്ടോഗ്രഫർ എടുത്ത ചിത്രങ്ങളിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിലും ഫയലുകൾ മേശപ്പുറത്തും ഇരിക്കുന്നതും വ്യക്തമാണ്. തുടർന്നു ഫൊട്ടോഗ്രഫർ താഴേക്ക് ഇറങ്ങുമ്പോൾ യുഡിഎഫ് പ്രവർത്തകർ മുകളിലേക്കു കയറിപ്പോയി. വീണ്ടും നാലരയ്ക്കു ഫൊട്ടോഗ്രഫർ മുകളിലെത്തി എടുത്ത ചിത്രങ്ങളിൽ, ഓഫിസിൽ ആ സമയം യുഡിഎഫ് പ്രവർത്തകർ ഉള്ളതായും ഒരു ഫോട്ടോ ചില്ലുപൊട്ടി താഴെക്കിടക്കുന്നതായും കാണാം. നാലു മണിക്കു ചുവരിൽ കണ്ട ഗാന്ധിചിത്രം അവിടെ ഉണ്ടായിരുന്നില്ല. ഫയലുകൾ വലിച്ചുവാരി ഇട്ടിരുന്നു. 4 മണിക്കും തുടർന്ന് 5 മണിക്ക് ശേഷവും പോലീസ് ഫോട്ടോ ഗ്രാഫർ എടുത്ത ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഗാന്ധിജിയുടെ ചിത്രം തകർത്തതിനു പിന്നിൽ യു.ഡി എഫ്കാരാണ്‌ എന്ന വ്യക്തമായ സൂചനയാണ്‌/ 2 ചിത്രങ്ങളും വ്യക്തമായ തെളിവാണ്‌/ ഗാന്ധിജിയെ നശിപ്പിക്കുക, ചിത്രങ്ങൾ എറിഞ്ഞുടയ്ക്കുക, ഫയലുകൾ നശിപ്പിക്കുക..അങ്ങിനെ വിഷയം വൻ വാർത്താ പ്രാധാന്യം ഉണ്ടാക്കുക..ഇതെല്ലാം കോൺഗ്രസ് പ്ളാൻ ചെയ്തത് ഗാന്ധി ചിത്രം തകർത്തുകൊണ്ടായിരുന്നു.എസ്എഫ്ഐ പ്രവർത്തകർ പോയതിനു ശേഷവും യുഡിഎഫ് പ്രവർത്തകർ ഓഫിസിൽ എത്തിയതിനു ശേഷവുമാണു ഗാന്ധിജിയുടെ ഫോട്ടോ തകർന്നതും ഫയലുകൾ വാരി വലിച്ചിട്ടതും 2 റിപോർട്ടുകളിലും ചിത്രങ്ങൾ സഹിതം തെളിവാക്കി കാട്ടി പറയുന്നു