ബംഗാളിൽ തൃണമൂൽ നേതാവിന്റെ വീട് പൊട്ടിതെറിച്ചു, ബോംബ് നിർമ്മാണമെന്ന് സംശയം

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വൻ ബോംബ് സ്ഫോടന പരമ്പര. 3 പേർ മരിച്ചു, കെട്ടിടം തകർന്നു. ബംഗാൾ സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന ഏക പരിപാടി ബോംബ് നിർമ്മാണ വ്യവസായം ആണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവ് വീട്ടിൽ ഉണ്ടാക്കി വയ്ച്ചിരുന്ന ബോംബുകളാണ്‌ പൊട്ടിയത് എന്നാണ് അനുമാനം. മുതിർന്ന തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ഇന്ന് ജില്ലയിൽ നടത്താനിരുന്ന റാലിയുടെ വേദിയായ കിഴക്കൻ മിഡ്‌നാപൂരിലെ കോണ്ടായിയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് സ്‌ഫോടനം നടന്നത്. ഭൂപതിനഗർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഭഗബൻപൂർ ബ്ലോക്ക് 2 ലെ നര്യബില ഗ്രാമത്തിലാണ് സ്‌ഫോടനം. തൃണമൂൽ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത് എന്നതിനാൽ തന്നെ ഇതിനേ ഗൗരവമായാണ്‌ ബിജെപി വൃത്തങ്ങൾ കാണുന്നത്.

ശനിയാഴ്ച രാവിലെ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. കുറച്ച് പേർക്ക് പരിക്കേറ്റു. കൂടുതൽ തൃണമൂൽ പ്രവർത്തകർ ഈ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ്‌ കണക്കാക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, ഈ വീട്ടിൽ ബോംബ് നിർമ്മാണം നടന്നിരിക്കാം എന്നും പോലീസ് സംശശയിക്കുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഓല മേഞ്ഞ മേൽക്കൂരയുള്ള മൺ വീട് പൊട്ടിത്തെറിക്കുകയായിരുന്നു. സാമ്പിളുകൾ ശേഖരിക്കാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദി തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു,

രാഷ്ട്രീയ എതിരാളികളേ ഇല്ലാതാക്കാൻ തൃണമൂൽ കരുതി വയ്ച്ച് ആയുധങ്ങളാണിത് എന്നും വിമർശനം ഉയർന്നു. സ്‌ഫോടനത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. “സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, തൃണമൂൽ നേതാവിന്റെ വീട്ടിൽ നാടൻ ബോംബുകൾ തയ്യാറാക്കുന്നതായി ബിജെപി ആരോപിച്ചു. ബോംബ് നിർമ്മാണ വ്യവസായം മാത്രമാണ് സംസ്ഥാനത്ത് തഴച്ചുവളരുന്നതെന്ന് ബിജെപി ആരോപിച്ചു. ഇത്തരം സംഭവങ്ങളിൽ മുഖ്യമന്ത്രി മമത ബാനർജി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അവരിൽ നിന്ന് ഒരു പ്രസ്താവന വേണമെന്നും മുതിർന്ന സിപിഐ (എം) നേതാവ് സുജൻ ചക്രവർത്തി ആവശ്യപ്പെട്ടു.

എന്നാൽ തെളിവുകളില്ലാതെ പശ്ചിമ ബംഗാളിലെ ഭരണകക്ഷിയെ കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന് വളരെ എളുപ്പമാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു.അടുത്ത വർഷം ആദ്യം പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്‌.തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തുടനീളം രാജ്യ നിർമ്മിത ബോംബുകളും ആയുധങ്ങളും കണ്ടെടുത്തതിന്റെ ഫലമായി സംസ്ഥാനത്തുടനീളം പോലീസ് കോമ്പിംഗ് ഓപ്പറേഷനുകൾ ആരംഭിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് അകരാസക്തമാക്കാൻ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ ശ്രമിക്കുന്നതായും ആരോപണം ഉയരുന്നു

2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻതോതിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. ഭരണകക്ഷിയായ ടിഎംസി തെരഞ്ഞെടുപ്പിൽ തൂത്തുവാരിയപ്പോൾ, പശ്ചിമ ബംഗാളിലെ പ്രധാന പ്രതിപക്ഷ പാർട്ടികളായ ഇടതുപക്ഷത്തെയും കോൺഗ്രസിനെയും മാറ്റിനിർത്തി ആ തിരഞ്ഞെടുപ്പുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി.പിന്നീട് നടന്ന നിയമ സഭാ തിരഞ്ഞെടുപ്പിലും ലോക് സഭാ തിരഞ്ഞെടുപ്പിലും സി.പി.എം പൂജ്യം സ്ഥാനത്തേക്ക് മാറുകയായിരുന്നു. ബിജെപി വൻ മുന്നേറ്റം ഉണ്ടാക്കി. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിനു ശേഷം ബംഗാളിൽ വൻ കലാപം തന്നെയാണ്‌ അരങ്ങേറിയത്. ബിജെപിക്കാരേ പലയിടത്ത് നിന്നും തൃണമൂൽ പ്രവർത്തകർ നാടു കടത്തി. കൂട്ട കൊലപാതകങ്ങളും കൊള്ളയും നടന്നു. മുമ്പ് നടന്ന ബംഗാൾ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന അക്രമങ്ങളിൽ വ്യത്യസ്ത പാർട്ടികളിലായി 16 പേരുടെ ജീവൻ നഷ്ട്ടിരുന്നു.