പിണറായിക്ക് തിരിച്ചടി, നന്ദകുമാറിനെതെരെയുള്ളത് വ്യാജ പരാതി, അദ്ദേഹത്തെ വേട്ടയാടരുതെന്ന് മുന്നറിയിപ്പ്

ടിപി നന്ദകുമാറിനെ അഴിയ്ക്കുള്ളിലിട്ട് വേട്ടയാടാമെന്ന പിണറായി നീക്കത്തിന് തിരിച്ചടി. നന്ദകുമാറിനെ തൊടാനാകില്ല. നന്ദകുമാറിനെതെരെയുള്ളത് വ്യാജ പരാതിയെന്ന് ബോധ്യപ്പെട്ട കോടതി അദ്ദേഹത്തെ വേട്ടയാടരുതെന്ന് മുന്നറിയിപ്പ് നൽകി. പോലീസിനെ വെച്ച് നന്ദകുമാറിനെ വേട്ടയാടിയ സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടി. മന്ത്രി വീണ ജോർജ്ജിനെ അപമാനിച്ചുവെന്ന പരാതിയിൽ നന്ദകുമാറിനെ കുടുക്കാനായിരുന്നു സർക്കാർ നീക്കം. വീണ ജോർജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയേക്കൊണ്ടാണ് നന്ദകുമാറിനെതിരെ പരാതി നൽകിയത്. ഈ കേസ്സിൽ ജാമ്യത്തിലിറങ്ങിയ നന്ദകുമാറിനെ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം റദ്ദ് ചെയ്യിക്കുകയായിരുന്നു. ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ പോലീസ് നിരത്തിയിട്ടുള്ള വാദങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്നും നന്ദകുമാർ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ കേസ്സിൽ ഇനിയൊരു തുടർ നടപടി ഉണ്ടാകുന്നത് വരെ നന്ദകുമാറിനെതിരെ ഒരു നിയമനപടിയും ഉണ്ടാകാൻ പാടില്ലെന്ന് കോടതിയുടെ ഉത്തരവ്. ഇതിൽപ്പരമൊരു തിരിച്ചടി സിപിഎമ്മിനും സർക്കാരിനും ഇനി കിട്ടാനില്ല.

നന്ദകുമാറിനെ എങ്ങനെയും കുടുക്കുക അത് മാത്രമായിരുന്നു മുഖ്യന്റെ ലക്ഷ്ം. നന്ദകുമാറിനോട് വർഷങ്ങളുടെ പകയാണ് പിണറായി വിജയനുള്ളത്. പിന്നീട് ലുലുമാളിനെതിരെയും നന്ദകുമാർ ശക്തമായി പ്രതികരിച്ചിരികുന്നു. ഇങ്ങനെ സർക്കാരിന്റെയും ലുലുമാളിന്റെയുമൊരക്കെ കണ്ണിലെ കരടായി നിൽക്കുകയായിരുന്നു നന്ദകുമാർ. നന്ദകുമാറിനെ അഴിക്കുള്ളിലാക്കാനുള്‌ല പിണറായി നീക്കത്തിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. നന്ദകുമാറിനെതിരെ ഒരു തരത്തിലുമുള്ള നീക്കം പാടില്ലെന്ന് കോടതി താക്കീത്. കഴിഞ്ഞ് ഒരു മാസത്തിലേറേയായി ഓരു കള്ളക്കസ്സിന്റെ മറവിൽ നന്ദകുമാറിനെ വേട്ടയാടുകയായിരുന്നു മുഖ്യമന്ത്രി. പിണറായി പകയ്ക്ക് പോലീസിനെയൊന്നാകെ രംഗത്തിറക്കി ൃയെന്ന് വേണം പറയാൻ. പിണറായിയുടെ ആജ്ഞാനുവർത്തികളായ പോലീസ് നന്ദകുമാറിനെ എങ്ങനെയും അഴിയ്ക്കുള്ളിലാക്കാൻ തന്ത്രങ്ങൾ മെനയുക.ായിരുന്നു. എന്നാൽ അത് ഹൈക്കോടതിയിൽ വിലപ്പോയില്ല. ഇതോടെ നന്ദകുമാറിനെ അറസ്റ്റ് ചെയ്യാമെന്ന പിണറായി നീക്കത്തിന് കനത്ത തിരിച്ചടിയ. നന്ദകുമാറിനെതിരെയുള്ളത് കള്ളക്കേസ്സാണെന്നും, വ്യാജ പരാതിയെന്നും കോടതിക്ക് പോലും ബോധ്യപ്പെടട്ു, ഇത് പിണറായിക്കുമേൽ നന്ദകുമാർ നേടിയെ വിജയമാണ്.

കഴിഞ്ഞ ഡിസംബർ 1നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ പരാതിയിൽ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. ഒരാഴ്ച്ചത്തേ റിമാന്റ് കാലാവധിക്ക് ശേഷം ഡിസംബർ 7നു ജാമ്യം ലഭിച്ച നന്ദകുമാർ ജാമ്യം അനുവദിച്ച ഉപാധികൾ ലംഘിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. നന്ദകുമാറിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് സമർപ്പിച്ച ഹരജി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി അംഗീകരിക്കുകയായിരുന്നു. ഈ ഉത്തരവിനാണിപ്പോൾ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി കിട്ടിയത്.

ടി പി നന്ദകുമാറിനെ നിശബ്ദനാക്കാൻ ആഭ്യന്തിര വകുപ്പ് എല്ലാ രീതിയിലും ശ്രമിക്കുകയാണ്. തിരുവന്തപുരം ലുലു മാളിൽ പിണറായി വിജയനു നിക്ഷേപം ഉണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും നിക്ഷേപം ഉണ്ടെന്നും ടി പി നന്ദകുമാർ പല തവന ആരോപിച്ചിരുന്നു. ലുലു മാളിന്റെ ഉല്ഘാടനം അടുത്ത് വന്നപ്പോൾ വീണ്ടും ഗുരുതരമായ ആരോപണം ഉന്നയിച്ച് വീണ്ടും നന്ദകുമാർ രംഗത്ത് വന്നിരുന്നു. മാത്രമല്ല പിണറായി വിജയനും കുടുംബത്തിനും 1000 കോടിയുടെ നിക്ഷേപം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര എൻ ഫോഴ്‌മെന്റിൽ ടി പി നന്ദകുമാർ പരാതി നല്കുകയും 27 മണിക്കൂർ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ലാവലിൻ കേസിലും പിണറായി വിജയനെ പ്രതി സ്ഥാനത്ത് ആക്കാൻ നിയമ പോരാട്ടം നടത്തുന്നതും ടി പി നന്ദകുമാർ ആയിരുന്നു.

ഇത്തരത്തിൽ പിണറായി വിജയനും കുടുംബത്തിനും എതിരേ ഗുരുതര ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തകൻ ക്രൈം നന്ദകുമാർ എന്നാൽ അറസ്റ്റിലായത് മറ്റൊരു കേസിൽ ആയിരുന്നു. മന്ത്രി വീണാജോർജുമായി ബന്ധപ്പെട്ട മോശമായ ക്‌ളിപ്പുകൾ തന്റെ കൈവശം ഇല്ലെന്ന് അദ്ദേഹം ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇത് മന്ത്രി വീണാ ജോർജിനെ ഏറെ മാനസീകമായി വേദനിപ്പിച്ചു എന്നും അപമാനം വരുത്തി എന്നും ചൂണ്ടിക്കാട്ടിയും സ്ത്രീത്വത്തിനെതിരായ പരാമർശം എന്നും ചൂണ്ടിക്കാട്ടിയും ആയിരുന്നു. ഈ പരാതി നല്കിയത് മന്ത്രി വീണാ ജോർജ് ആയിരുന്നില്ല. അവരുടെ പ്രൈവറ്റ് സിക്രട്ടറി ആയിരുന്നു. പരാതിക്കാരിക്ക് വേണ്ടി പരാതിക്കാരിയുടെ പ്രൈവറ്റ് സിക്രട്ടറിയാണ് പരാതി നല്കിയത്. തുടർന്ന് നന്ദകുമാറിനെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. എങ്ഹനെയും നന്ദകുമാറിനെ കസ്‌റഡിയിൽ കിട്ടണം അതിന് മെനഞ്ഞ തിരക്കഥ. എല്ലാത്തിനുമിപ്പോൾ കോടതിയിൽ നിന്ന് കിട്ടി.