മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ലെന്നു വിശ്വസിക്കാൻ ജനങ്ങൾ പടു വിഡ്ഢികൾ അല്ല

ഇവ ശങ്കർ

എന്തിനാണാവോ ജയിലിൽ കിടന്നത്? ഇനി ഒരു ആത്മ കഥ എഴുതിക്കോള്ളു സ്വാപ്നനന്തര പരീക്ഷണങ്ങൾ എന്നോ മറ്റോ? എല്ലാ വൃത്തികേടും കാട്ടികൂട്ടാൻ നിങ്ങളുടെ പദവിയും അധികാരവും നിങ്ങൾക്കു ധാരാളമായിരുന്നു. പക്ഷെ എല്ലാറ്റിനും ഒരു അവസാനമുണ്ട്. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് പറഞ്ഞതുപോലെ… ആരോപണം ഉണ്ടായതു മുതൽ, ജയിലിൽ ആകുന്നതു വരെയും നിങ്ങൾക്കു ഒരു കരുതൽ സംരക്ഷണം ഉണ്ടായിരുന്നല്ലോ? അതാരായിരുന്നു???

കാര്യങ്ങൾ പൊതു ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്, ഇതിൽ മുഖ്യ മന്ത്രിക് യാതൊരു പങ്കുമില്ലെന്നു വിശ്വസിക്കാൻ ജനങ്ങൾ മുഴുവൻ പടു വിഡ്ഢികൾ അല്ല. സ്വപ്നയെ നിങ്ങള്ക്ക് പരിജയപെടുത്തിയതും രാണ്ടാളെയും കൂടി യോജിപ്പിച്ചതും പിണറായിയുടെ വീട്ടിൽ വെച്ച് തന്നെയാണ്. മുമ്പും കള്ളക്കടത്തുബന്ധം ഉണ്ടായിരുന്നു എന്നത് മറക്കരുത്. ശിവശങ്കർ എന്ന ശിഖണ്ഡിയെ മുന്നിൽ നിറുത്തി പിണംനാറി കളിച്ച കളികൾ ആണ് ഇതെല്ലാം എന്ന് നെല്ലരി കഴിക്കുന്ന ഏതു കുഞ്ഞിനും മനസ്സിലാകും !!!

കഥയുടെ പരിയാവസാനം ഒന്നും സംഭവിക്കില്ല എന്ന സത്യം ജനങ്ങൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു… അതിനു തെളിവാണല്ലോ ജോലിയിലേക്ക് തിരികെ പ്രവേശിച്ചതും.