മെമ്പർ മൂലം ജീവിക്കാൻ പറ്റുന്നില്ലെന്ന പരാതിയുമായി കുടുംബം, എന്നെ തൊട്ടാൽ കാണിച്ചു തരാമെന്ന് മെമ്പർ

ഹസീന എന്ന മെമ്പറുടെ ദുർവാശി കാരണം ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ ദുരിതമനുഭവിക്കുകയാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ ഷാജിത്തും കുടുംബവും. ഹസീനക്ക് 20 സെന്റ് ഭൂമി സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ നൽകിയിരുന്നു. ഭൂമി കൊടുത്തപ്പോൾ മുതൽ കഷ്ടകാലമാണ്, അന്നുമുതൽ കള്ളക്കേസിൽ കുടുക്കുമെന്ന് പറ‍ഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്, വണ്ടി ഓടിക്കാൻ പോലും സമ്മതിക്കില്ല എന്ന് പറഞ്ഞ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

ഈ വിഷയത്തിൽ തനിക്ക് പോലിസിന്റെ ആവശ്യമില്ലെന്ന് മെമ്പർ ഹസീന കർമ ന്യൂസിനോട് പറഞ്ഞു. എന്നെ സംബന്ധിച്ച് എനിക്ക് എന്തും നേരിടാൻ ധൈര്യമുണ്ട്. കോൺ​ഗ്രസ് പാർട്ടിയിൽ താൻ അടിയുറച്ച് വിശ്വസിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിലാണ് താൻ വിശ്വസിക്കുന്നതെന്നും ഹസീന പറയുന്നു.