മലപ്പുറത്ത് പതിനാലുകാരനെ പീഡിപ്പിച്ച് പ്രമാണിമാര്‍ക്ക് കാഴ്ച വയ്ച്ചു, മദ്രസ പ്രസിഡന്റടക്കം നാലുപേര്‍ പിടിയില്‍

മലപ്പുറത്ത് 14 വയസുള്ള ആണ്‍ കുട്ടിയേ ലോഡ്ജിലും മറ്റ് സഥലങ്ങളിലും കൊണ്ടുപോയി ലൈംഗീക ആവശ്യത്തിനു കാഴ്ച്ച വയ്ച്ചു. ഇതുമായി ബന്ധപെട്ട് ഇതുവരെ 4 പേരേ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. 14 വയസുള്ള ആണ്‍ കുട്ടിയേയാണ് വി ഐ പികള്‍ക്കും മറ്റ് ഇടപാടുകാര്‍ക്കും കാഴ്ച്ച വയ്ച്ചത്. അറപ്പും വെറുപ്പും ഉളവാക്കുന്ന വിവരങ്ങളാണ് മലപ്പുറത്ത് നിന്നും മഞ്ചേരിയില്‍ നിന്നും പെരിന്തല്‍ മണ്ണയില്‍ നിന്നും ആയി കര്‍മ്മ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ പുറത്ത് വരുന്നത്. ഒപ്പം ഒരു 14 വയസുള്ള ആണ്‍ കുട്ടിയുടെ വളരെ നിസഹായമായ അവസ്ഥയും.സാധാരണ പെണ്‍കുട്ടികളേയും അല്ലെങ്കില്‍ സ്ത്രീകളേയും കൂട്ട ബലാല്‍സംഗം നടത്തി എന്നും പലര്‍ക്കും കാഴ്ച്ച വയ്ച്ചു എന്നും പ്രമാദമായ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. സൂര്യ നെല്ലിയും, വിതുരയും പന്തളവും, അങ്ങിനെ നീളുന്ന പെണ്മക്കളുടെ ദയനീയമായ ചരിത്രത്തിലേക്ക് ചേര്‍ത്ത് വയ്ക്കാവുന്ന അതി ദയനീയമായ ഒരു കഥ ഇപ്പോള്‍ ഒരു ആണ്‍ കുട്ടിയുടേതാണ്.

സ്ഥലത്തേ പ്രമാണിമാരും വന്‍ കോടീശ്വരന്മാരുമാണ് കേസിലെ പ്രതികള്‍. മലപ്പുറം ജില്ലയിലെ പെരിന്തല്‍ മണ്ണ കരിങ്കല്ലത്താണിയിലുള്ള ഫാത്തിമാ മെമ്മോറിയല്‍ ഹൈസ്‌കൂല്ലിനടുത്തുള്ള പൊന്നേത്ത് നജീബ്, പെരിന്തല്‍ മണ്ണ കരിങ്കല്ലത്താണിയിലുള്ള കോലിക്കാട്ടില്‍ അബൂബക്കര്‍, പെരിന്തല്‍ മണ്ണ കരിങ്കല്ലത്താണിയിലുള്ള പാക്കത്ത് ജലീല്‍, അഷറഫ് പൊരിപ്പന്‍ എന്നീ 4 പേരാണ് ഇപ്പോള്‍ അറസ്റ്റിലായി റിമാന്റില്‍ ഉള്ളത്.ഇതില്‍ പെരിന്തല്‍ മണ്ണ കരിങ്കല്ലത്താണിയിലുള്ള പൊന്നേത്ത് നജീബ് മദ്രസ പ്രസിഡന്റും പള്ളി കമ്മറ്റി നേതാവുമാണ്.

14 കാരനെ കൂട്ട ലൈംഗീക വേഴ്ച്ചക്ക് വിധേയരാക്കിയവരില്‍ ഇനിയും നിരവധി പേര്‍ പിടിയിലാകാനുണ്ട്. ഈ കേസില്‍ പോലീസ് വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല. ആണ്‍കുട്ടിയേ പീഢിപ്പിച്ച് വിവരം കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് തിരിച്ചറിയുന്നത്. കുട്ടിയുടെ കൈയ്യില്‍ ധാരാളം പണം കാണുന്നതും സമയത്ത് വീട്ടില്‍ വരാതിരിക്കുന്നതും എല്ലാം വീട്ടുകാരില്‍ സംശയം ഉണ്ടാക്കി. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ കുട്ടി പൊരിപ്പന്‍ അഷറഫിന്റെ പേര്‍ പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയേ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിനു വിധേയമാക്കി. കൗണ്‍സിലിങ്ങില്‍ കുട്ടി ആരുടെ ഒക്കെ പേര്‍ വെളിപ്പെടുത്തി എന്ന് വ്യക്തമല്ല. ഈ കേസില്‍ അധികൃതര്‍ പലതും ഒളിപ്പിക്കുന്നുണ്ട്. അഷറഫ് നല്കിയ മൊഴി പ്രകാരമാണ് പിന്നീട് 3 നജീബും അബൂബക്കറും, ജലീലും പിടിയിലാകുന്നത്. കുട്ടിക്ക് തന്നെ ചൂഷണം ചെയ്ത പലരുടേയും പേരുകളും മുഖവും ഓര്‍ക്കാനും പറയാനും ആകുന്നില്ലെന്നും സംശയമുണ്ട്. പോലീസിന്റെ ഇടപെടലും പ്രതികളേ മാധ്യമങ്ങള്‍ക്ക് വിവരം നല്കാതെ രഹസ്യത്തില്‍ നിലനിര്‍ത്തിയതും അങ്ങേയറ്റം ദുരൂഹമാണ്. കേസില്‍ ഇനി ആരൊക്കെ വി ഐ പികള്‍ ഉണ്ട് എന്നതും പുറത്ത് വരുമോ ഇല്ലയോ എന്നൊന്നും വ്യക്തമല്ല.