മാലിദ്വീപില്‍ ഇസ്ലാമിക പതാകയുമായി ഒരുകൂട്ടമെത്തി യോഗ തടഞ്ഞു

ഇസ്‌ളാമിക തീവ്രവാദികളായ ഒരു കൂട്ടം ആളുകള്‍ മാലിദ്വീപില്‍ യോഗ നടത്തുന്നതും യോഗാ ദിനം ആചരിക്കുന്നതും തടസപ്പെടുത്തി. ക്ഷുഭിതരായ ജനക്കൂട്ടം ചൊവ്വാഴ്ച മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ ഗലോലു സ്റ്റേഡിയത്തിലേക്ക് കടന്നു കയറി അവിടെ നടന്ന യോഗാ ആചരണം തടസപ്പെടുത്തുകയായിരുന്നു. ഇസ്‌ളാമിക ആചാര വേഷങ്ങളും തൊപ്പിയും ബുര്‍ഖയും അണിഞ്ഞവര്‍ ഉണ്ടായിരുന്നു എന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. രാവിലെ ആറരയോടെ പരിപാടി ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ജനക്കൂട്ടം ഗ്രൗണ്ടിലേക്ക് കടന്നത്. 2022 ലെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യുവജന, കായിക, കമ്മ്യൂണിറ്റി വികസന മന്ത്രാലയവുമായി സഹകരിച്ച് മാലിദ്വീപിലെ ഇന്ത്യന്‍ മിഷനാണ് പരിപാടി സംഘടിപ്പിച്ചത്. എട്ടാം അന്താരാഷ്ട്ര യോഗ ദിനത്തില്‍ ആളുകള്‍ യോഗ ചെയ്യുന്ന സ്റ്റേഡിയത്തിലേക്ക് ധാരാളം ആളുകള്‍ പ്രവേശിച്ചതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിട്ട ചില വീഡിയോകള്‍ കാണിക്കുന്നു. ആയിര കണക്കിനാളുകള്‍ യോദ ചെയ്യാന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ഇസ്‌ളാമിക തീവ്രവാദികള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന പതാകകള്‍ പിഴുതെറിയുന്നതും യോഗയില്‍ പങ്കെടുക്കുന്നവരെ പതാകയുമായി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒരു പ്രാദേശിക ടിവി ചാനല്‍ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയില്‍ ജനക്കൂട്ടം അവിടെയുള്ള ഭക്ഷണശാലകള്‍ നശിപ്പിച്ചതായി കാണിക്കുന്നുണ്ട്. ജനക്കൂട്ടം സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറുമ്പോള്‍ നിരവധി നയതന്ത്രജ്ഞരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചില മന്ത്രിമാരും പരിപാടിയുടെ വേദിയില്‍ ഉണ്ടായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു. സ്ഥിതിഗതികള്‍ അക്രമാസക്തമാകുന്നതിന് മുമ്പ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കഴിഞ്ഞു എന്നാണ് മാലി ദ്വീപ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പ്രസ്താവനയിറക്കി. പ്രസിദന്റ് ഇറക്കിയ ട്വീറ്റില്‍ പറയുന്നത് ഇങ്ങിനെ…ഇന്ന് രാവിലെ ഗലോലു സ്റ്റേഡിയത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇത് ഗൗരവമായ ഒരു വിഷയമായി പരിഗണിക്കുന്നു, ഉത്തരവാദികളെ വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും,” സോലിഹ് ട്വീറ്റ് ചെയ്തു.

ഇസ്‌ളാമിക തീവ്രവാദികള്‍ യോഗയെ കാണുന്നത് ഇന്ത്യന്‍ ഹൈന്ദവ പുരാണമായും ഹൈന്ദവീയ രീതിയും ആചാരവുമായാണ്. ഇത് തീര്‍ത്തും തെറ്റാണ് എന്ന് ഈ കാര്യത്തില്‍ ലോക ഇസ്‌ളാമിക ആസ്ഥാനം കൂടിയായ സൗദി അറേബ്യയുടെ നിലപാടുകള്‍ സൂചിപ്പിക്കുന്നു. സൗദിയുലെ നിലപാടും മറ്റും എന്തെന്ന് കൂടി അറിയുക…സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗ പരിശീലിപ്പിക്കാന്‍ തീരുമാനം എടുത്തത് ഈ വര്‍ഷം ആണ്.യോഗയെ ഒരു കായിക ഇനമായി ഉള്‍പ്പെടുത്തുമെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് പ്രസ്ഥാവനയില്‍ പറഞ്ഞിരുന്നു.യോഗ പരിശീലിക്കുന്നവരില്‍ കാണപ്പെടുന്ന മാനസികവും ശാരീരികവുമായ ഗുണഫലങ്ങള്‍ പരിഗണിച്ചാണ് നീക്കം. യോഗയെ ഒരു കായിക ഇനമായി 2017ല്‍ തന്നെ സൗദി അംഗീകരിച്ചിരുന്നു. സൗദി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനും സൗദി യോഗ കമ്മിറ്റിയും സംയുക്തമായി ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. സ്‌കൂളുകളില്‍ യോഗ പരിശീലനം ആരംഭിക്കുന്നതിനു മുന്നോടിയായി പ്രിന്‍സപ്പല്‍മാര്‍, ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ശാന്തമായ മനസ്സും കരുത്തുറ്റ ശരീരവും നിലനിര്‍ത്തുന്നതില്‍ യോഗയ്ക്കുള്ള കഴിവ് അപാരമാണെന്നുംസൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് പറയുന്നു. സൗദി അറേബ്യ പൊ?ാലും യോഗയുമായെ പരവതാനി വിരിച്ച് വരവേല്ക്കുമ്പോഴാണ് ഇസ്‌ളാമിക തീവ്രവാദികള്‍ യോഗക്കെതിരേ ആക്രമണം അഴിച്ചു വിട്ടത്.

മാലി ദീപില്‍ യൂത്ത്, സ്പോര്‍ട്സ്, കമ്മ്യൂണിറ്റി ശാക്തീകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ പരിപാടിയിലേക്കാണ് യോഗ ഷിര്‍ക്കാണെന്നും അനുവദിക്കില്ലെന്നുമടക്കം ബോര്‍ഡുകളും കൊടികളുമായി ആയിരുന്നു ആക്രമണംസെഷന്‍ ആരംഭിച്ചതോടെയാണ് അക്രമികള്‍ കമ്പുകളും കൊടികളുമായി എത്തി ആക്രമണം അഴിച്ചുവിട്ടത്. യോഗയില്‍ പങ്കെടുത്തവരോട് ഉടന്‍ തന്നെ സ്റ്റേഡിയം ഒഴിയാനും പരിസരം വിട്ടുപോകാനും അക്രമികള്‍ ആവശ്യപ്പെട്ടു. അതേസമയം, അക്രമികള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതും ചിലരെ കൈയേറ്റം ചെയ്തെന്നും പൊതുജനങ്ങള്‍ ആരോപിച്ചു.. ഇസ്‌ളാമിക കൊടികളും പതാകയുമായിരുന്നു അക്രമികള്‍ കൈയ്യിലേന്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു