കാംകോയും പൂട്ടലിലേക്ക്; നേതാക്കന്മാര്‍ സ്ഥാപനത്തെ തകര്‍ക്കുകയാണെന്ന് തൊഴിലാളികള്‍

കൊച്ചി. കേരളത്തിലെ കര്‍ഷകര്‍ക്ക് മികച്ച കാര്‍ഷിക യന്ത്രങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയരുന്ന കേരള അഗ്രോ മിഷ്യനറി കോര്‍പ്പറേഷന്‍ പൂട്ടുന്നു. കേരളത്തില്‍ നിന്നും മികച്ച കാര്‍ഷിക യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണിത്. 50 വര്‍ഷമായി മികച്ച പ്രവര്‍ത്തനം നടത്തിവരുകയായിരുന്ന സ്ഥാപനം ചിലരുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് അടച്ച് പൂട്ടലിലേക്ക് എത്തിയിരിക്കുന്നത്.

നിരവധി തൊഴിലാളികള്‍ക്കാണ് കാംകോ പൂട്ടിയാല്‍ ജോലി നഷ്ടമാകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് തൊഴിലാളികള്‍ നടത്തുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് കമ്പനിയില്‍ എന്നും. ഇപ്പോള്‍ ശമ്പളം നല്‍കുന്നത് കടം എടുത്താണെന്നും സമരക്കാര്‍ ആരോപിക്കുന്നു.

നല്ലരൂതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തെ നേതാക്കളും മാനേജ്‌മെന്റും ചേര്‍ന്ന് നശിപ്പിക്കുകയാണെന്നും. സ്വകാര്യ കാര്‍ഷിക നിര്‍മ്മാണ കമ്പനികളെ സഹായിക്കുവാന്‍ നേതാക്കള്‍ നടത്തുന്ന ശ്രമത്തിന്റെ ഫലമാണ് കാംകോയില്‍ ഇപ്പോള്‍ കാണുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിന്റെ കീഴിലാണ് കാംകോ. കമ്പനിക്ക് വര്‍ഷങ്ങളായി എംഡിയില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

കാര്‍ഷിക യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ ഒന്നും ലഭിക്കുന്നില്ലെന്നും. സിപിഐയിലെ തന്നെ നേതാക്കന്‍മാര്‍ അവരുടെ താല്പര്യത്തിനായി സ്ഥാപനത്തെ ഉപയോഗിച്ചതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നും തൊഴിലാളികള്‍ പറയുന്നു.

കാംകോയെ സഹായിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നാല് കോടി രൂപ അനുവദിച്ചിട്ടും അതും നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ് കൃഷി വകുപ്പില്‍ നിന്നും കമ്പനി മാനേജ്‌മെന്റില്‍ നിന്നും ഉണ്ടാകുന്നത്. പ്ലാന്റ് നവീകരണത്തിനായിട്ടാണ് കാംകോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിച്ചത്.

ഇത് പൂട്ടുക വഴി സ്വകാര്യ കാര്‍ഷിക നിര്‍മ്മാന കമ്പിനികള്‍ക്ക് ചാകരയാകും. തമിഴ് നാട്ടിലും കര്‍ണ്ണാടകത്തിലും ഉള്ള സ്വകാര്യ കാര്‍ഷിക യന്ത്ര നിര്‍മ്മാണ കമ്പനികളുടെ അച്ചാരവും കൈക്കൂലിയും വാങ്ങിയാണ് കേരളത്തിന്റെ സ്വന്തം കാംകോയേ പൂട്ടുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.