മലപ്പുറം ലഹരി കടത്തിന്റെ ഹബ്ബോ? ഞെട്ടിക്കുന്ന വിവരങ്ങൾ കർമ ന്യൂസിന്

ജനുവരി അഞ്ചാം തീയതി കർമ്മ ന്യൂസ് സംഘത്തെ മലപ്പുറത്തുള്ളകാളികാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരുകൂട്ടം മതതീവ്രവാദികൾ ആക്രമിക്കുകയുണ്ടായി കാരണം മലപ്പുറത്ത് നടന്ന 1500 കോടിയുടെ കള്ളപ്പണം ഇടപാട് സംബന്ധിച്ച് വാർത്ത ശേഖരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം കാളികാവ് പോലീസിൽ ഇതു സംബന്ധിച്ച പരാതികളും നിലവിലുണ്ട് കള്ളപ്പണം ഹവാല ഇടപാട് മയക്കുമരുന്ന് മതഭീകരത തുടങ്ങിയവയ്ക്കെല്ലാം അനുയോജ്യമായ മണ്ണാണ്, ഫലഭൂയിഷ്ഠമായ മണ്ണാണ് മലപ്പുറം സൈഡിൽ ഏത് എന്ന് പച്ചക്ക് പറഞ്ഞതിനെ ചൊല്ലി സുടാപ്പികളും രാജ്യദ്രോഹികളും നിരവധി ഭീഷണി സന്ദേശങ്ങൾ ആണ് കർമ്മ യിലേ ന്യൂസ് സംഘത്തിന് ലഭിച്ചത്

ആ വാർത്തയെ തുടർന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ മലപ്പുറത്ത് നിന്നും ലഭിക്കുന്നത്. മലപ്പുറം കാളികാവിൽ ഒരു കോടി രൂപയിൽ അധികം വില വരുന്ന കോക്കെയ്ൻ അടക്കമുളള ലഹരി വസ്തുക്കളുമായി രണ്ട് പേരെ കാളികാവ് എക്സൈസ് സംഘം പിടികൂടി. ഇനിയും നിരവധി പേരാണ് ഈ മാഫിയയ്ക്ക് പുറകിലുള്ളത്. രഹസ്യ വിവരത്തെ തുടർന്ന് ആണ് പോരൂർ പട്ടണംകുണ്ടിലെ വാടക ക്വാർട്ടേഴ്‌സിൽ നിന്ന് ആണ് രണ്ടു പേർ അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു എങ്കിലും അവരും നിരീക്ഷണത്തിലാണ്

കർണ്ണാടക ബംഗളൂരു ആർ.ടി. നഗറിലെ സയിദ് സലാഹുദ്ദീൻ, മലപ്പുറം പോരുർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്മാൻ എന്നിവരാണ് ഇപ്പോൾ അറസ്റ്റിയിലായിട്ടുള്ളത്…പ്രതികളുടെ കൈവശമുണ്ടായിരുന്ന 38 ഗ്രാം എം. ഡി.എം.എ, 121 ഗ്രാം കൊക്കെയ്ൻ എന്നിവ യും എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.ഇതു കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളുരിൽ നിന്ന് ലഹരി വസ്തുക്കൾ പോരൂരിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ച് മലയോര മേഖലയിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്ന കൊക്കയ്ൻ ആദ്യമായാണ് ഈ മേഖലയിൽ നിന്ന് പിടികൂടുന്നത്. പ്രതികളുടെ അക്കൗണ്ടുകൾ വഴി നടന്ന പണമിടപാട് കേന്ദ്രീകരിച്ചും, ഇവരുടെ ഇടപാടുകാരെ കുറിച്ചും,അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് പല വമ്പൻ സ്രാവുകളും പിടിയിലായാൽ മാത്രമേ ഈ കണ്ണി പൊട്ടിക്കാൻ സാധിക്കുകയുള്ളൂ വമ്പൻ സ്രാവുകൾ ക്കായി വലവിരിച്ച് കാത്തിരിക്കുകയാണ്, ഉണർന്ന് പ്രവർത്തിക്കുകയാണ് ed അടക്കമുള്ള ഏജൻസികൾ

നിരോധിത ലഹരി വസ്തുക്കൾ വിൽപ്പനക്കായി കൈവശം വച്ച വകുപ്പുകൾ മാത്രമാണ് ഇപ്പോൾ പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ ഇരുവരേയും പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി മാത്രമാണ് എക്സൈസ് അറിയിയ്ക്കുന്നത് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടാൽ ഒരുപക്ഷേ വമ്പൻ സ്രാവുകൾ രക്ഷപ്പെടും അതുകൊണ്ടുതന്നെ അതീവ രഹസ്യമായാണ് എല്ലാ ഏജൻസികളുടെയും അന്വേഷണവും മറ്റും നടക്കുന്നത് ഒരിക്കലും പൊട്ടാത്ത ഉരുക്കു വലയാണ് ഈ വമ്പൻ സ്രാവുകൾ ക്കായി വിരിച്ചിരിക്കുന്നത്.