ആനന്ദബോസ് ബംഗാൾ ഗവർണ്ണർ, സത്യ പ്രതിജ്ഞ ചെയ്തു ആശംസകൾ

പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി മലയാളി ഡോ സി വി ആനന്ദബോസ് സത്യപ്രതിഞ്ജ ചെയ്ത് അധികാരം ഏറ്റെടുത്തു. കേരളത്തിൽ നിന്നും ചീഫ് സിക്രട്ടറി റാങ്കിൽ വിരമിക്കുകയും ചെയ്ത് കേരളത്തിനു ഒരുപാട് സംഭാവനകൾ നല്കിയ ആളാണ്‌ ഡോ സി വി ആനന്ദബോസ്. ബുധനാഴ്ച ബംഗാൾ രാജ്ഭവനിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി മമത ബാനർജി, മറ്റ് സംസ്ഥാന മന്ത്രിമാർ, സ്പീക്കർ ബിമൻ ബാനർജി എന്നിവരുടെ സാന്നിധ്യത്തിൽ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇന്ത്യയിലെ ഏറ്റവും തന്ത്ര പ്രധാനമായ സംസ്ഥാനത്തേ ഗവർൺനർ പദവി ഏറ്റെടുത്ത ഡോ സി വി ആനന്ദബോസിനു അഭിനന്ദനങ്ങൾ നേരാം. ഡോ ബോസിന്റെ സാമൂഹിക പ്രതിബന്ധതയും സമൂഹത്തോടുള്ള വീക്ഷണവും നേരത്തെ വ്യക്തമായിരുന്നു.

വീഡിയോ കാണാം

ചൊവ്വാഴ്ച രാവിലെയാണ് സി വി ആനന്ദബോസ് കൊൽക്കത്തയിലെത്തിയത്. 2010 മുതൽ 2014 വരെ ബംഗാൾ ഗവർണറായിരുന്ന എം കെ നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്. കേരളത്തിൽ കോട്ടയം മാന്നാനം സ്വദേശിയാണ് ആനന്ദബോസ്. ചീഫ് സെക്രട്ടറി റാങ്കിലാണ് അദ്ദേഹം വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വിസി പദവികൾ വഹിച്ചിട്ടുണ്ട്. യുഎൻ പാർപ്പിട വിദഗ്ധ സമിതി ചെയർമാനും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച സമിതിയുടെ ചയർമാനുമായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ബിജെപിയിൽ ചേർന്നിരുന്നു. ഗവർണർ സ്ഥാനത്ത് എത്തുന്ന 20മത്തെ മലയാളിയാണ് സിവി ആനന്ദബോസ്.

ചീഫ് സെക്രട്ടറി റാങ്കിലാണ് ആനന്ദബോസ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. യുഎൻ പാർപ്പിട വിദഗ്ധസമിതി ചെയർമാനും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയർമാനുമായിരുന്നു.