ചിറ്റപ്പന്റെ ശാപം, ഇൻഡിഗോ വിമാനത്തിൽ ലഗേജ് തകർന്നു തരിപ്പണമായി

ചിറ്റപ്പൻ ഇ.പി.ജയരാജന്റെ ശാപം വിടാതെ പിന്തുടരുകയാണ് ഇൻഡിഗോ വിമാനം ഇപ്പോഴിതാ വീണ്ടും ഇൻഡിഗോ എയർലൈൻസിനു മറ്റൊരു മുട്ടൻ പനികൂടി കിട്ടുകയാണ് . ഇൻഡിഗോ വിമാനത്തിൽ യാത്ര കഴിഞ്ഞിറങ്ങിയ യാത്രക്കാരിക്ക് കിട്ടിയത് തകർന്നു തരിപ്പണമായ ലഗേജ്ബാഗ് .ശ്രങ്ക്ല ശ്രീവാസ്തവ എന്ന യാത്രക്കാരിയാണ് ഇൻഡിഗോ എയർലൈൻസിനോടുള്ള അമർഷം അറിയിച്ചു സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.എയർലൈൻ യാത്രക്കിടെ തനിക്ക് നേരിട്ട ദുരനുഭവമാണ് എക്‌സിൽ ശ്രങ്ക്ല പങ്കുവച്ചത്. ഇതിന് മറുപടിയുമായി ഇൻഡിഗോ എയർലൈനും രംഗത്തെത്തി.

യാത്രയ്‌ക്ക് ശേഷമുള്ള തന്റെ തകർന്ന ബാഗിന്റെ ചിത്രമാണ് അവർ എക്‌സിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ”പ്രിയപ്പെട്ട ഇൻഡിഗോ. എന്റെ ലഗേജുകൾ പരിപാലിച്ചതിന് നന്ദി,”എന്ന പരിഹാസ രൂപേണയുള്ള അടിക്കുറിപ്പും നൽകിയിരുന്നു. സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് വൈറലായതോടെയാണ് ഇൻഡിഗോ മറുപടിയുമായി രംഗത്തെത്തിയത്. യാത്രക്കാരിയോട്് എയർലൈൻ മാപ്പുപറയുകയും വീഴ്ചയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
”ഹായ്, നിങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. വീഴ്ച പരിശോധിക്കാൻ ഞങ്ങൾക്ക് കുറച്ച് സമയം അനുവദിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഉടൻ നിങ്ങളുമായി ബന്ധപ്പെടാം.” ഇൻഡിഗോ എക്‌സിൽ കുറിച്ചു.

സീറ്റിലെ തലയണകൾ നഷ്ടപ്പെട്ടത് മുതൽ സാൻവിച്ചിൽ സ്‌ക്രൂ കണ്ടെത്തിയതടക്കം ഇൻഡിഗോ വിമാനങ്ങളിലെ സംഭവങ്ങൾ സമീപകാലത്ത് വാർത്തയായിരുന്നു.
അതേസമയം,നമുക്ക അറിയാം അതേസമയം, ചിറ്റപ്പന്റെ ശാപം ആണ് ഇതിനു കാരണം എന്നാണ് ഈ വാർത്ത പുറത്തു വന്നിതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്ന കമെന്റുകൾ,ചിറ്റപ്പന് ഇന്ഡിഗോയോടുള്ള ചൊറി നമുക് അറിയാം,മുൻപ് .മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഒരു പ്രതിഷേദഹ്മ് നടത്തിയിരുന്നു ,അന്ന് വി മാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയതു നമ്മുടെ ചിറ്റപ്പൻ ആയിരുന്നു ,ഇതോടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ കമ്പനി നൽകിയിരുന്നു,അന്ന് തുടങ്ങിയ ചൊറിച്ചിലാണ് ചിറ്റപ്പന് ഇന്ഡിഗോയോട് ,ഇതോടെയാണ് ജയരാജൻ ചിറ്റപ്പന്റെ ശാപം ഇന്ഡിഗോക്ക് ,കിട്ടി തുടങ്ങിയത് ,ഇതിന് പിന്നാലെ ഇനി ഇൻഡിഗോയുടെ വിമാനത്തിൽ കയറില്ലെന്ന് ഇ പി ജയരാജൻ പ്രഖ്യാപിക്കുകയായിരുന്നു. ഞാൻ ഇനി ഇൻഡിഗോയുടെ വിമാനത്തിൽ യാത്ര ചെയ്യില്ല. ഇത്ര നിലവാരമില്ലാത്ത ഒരു കമ്പനിയാണെന്ന് ഞാൻ മനസിലാക്കിയില്ല.’ എന്നായിരുന്നു നടപടിയിൽ ജയരാജന്റെ ആദ്യ പ്രതികരണം. തുടർന്ന് ഇൻഡിഗോ ഉദ്യോഗസ്ഥർ തന്നെ വിളിച്ച് ക്ഷമാപണം നടത്തിയെന്നും ജയരാജൻ പറഞ്ഞിരുന്നു.

മൂന്നാഴ്ചത്തെക്കു ഇൻഡിഗോ വിമാനത്തിൽ കയറുന്നതിന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് വിലക്ക് കിട്ടിയപ്പോൾ നടന്നു പോയാലും താനും കുടുംബവും ഇനി ഇന്‍ഡിഗോയില്‍ കയറില്ല എന്നായിരുന്നു ഇപി ജയരാജൻ അന്ന് വീരവാദം മുഴക്കിയത് ,ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിവീഴ്ത്തിയ സംഭവത്തിൽ ഇ.പി.ജയരാജനെതിരെ കേെസടുക്കാൻ കോടതി ഉത്തരവിട്ടതിനു പിന്നാലെ ‘ട്രോളു’മായി മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ രംഗത്ത്‌ എത്തിയിരിക്കുകയാണ് ,ഇ.പി.ജയരാജന്റെ ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം ചോദിക്കുന്നത് ഇങ്ങനെയാണ് ,കേെസടുക്കാൻ കോടതി ഉത്തരവിട്ട സ്ഥിക്ക് ഇനി അദ്ദേഹം കോടതിയെ ബഹിഷ്കരിക്കുമോ?’ എന്നാണ് ശബരീനാഥൻ സമൂഹമാധ്യമത്തിലൂടെ ചോദിച്ചിരിക്കുന്നത് .

മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയുടെ വിമാനങ്ങൾ ബഹിഷ്കരിക്കാനുള്ള ജയരാജന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ ‘ട്രോൾ’ നിറയുന്നതും.വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനെതിരെയും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചു.

കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജൻ മർദിച്ചതായി ഹർജിയിൽ പറയുന്നു. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

പൊലീസിൽ നിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദ് പ്രതികരിച്ചു. ഏറെ വളച്ചൊടിച്ച കേസ് യഥാര്‍ഥ രൂപത്തിലേക്ക് തിരിച്ചുവരികയാണെന്നും ഫർസീൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതി വസ്തുതാവിരുദ്ധമായതിനാല്‍ ജയരാജനും മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫിനുമെതിരെ കേസെടുക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

അതേസമയം, വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസ് എടുക്കാന്‍ തിരുവനന്തപുരം ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ജയരാജനെ കുടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു.

വലിയതുറ പൊലീസിനോടാണ് കോടതി ഉത്തരവിട്ടത്. വിമാനപ്രതിഷേധക്കേസില്‍ ഇപി ജയരാജനെയും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍കുമാറുമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനടുത്ത അക്രമികളെ തടഞ്ഞവർക്കെതിരെ കേസെടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വിഡ. സതീശന്റെ സബ്മിഷന് മറുപടി നൽകുമ്പോഴാണ് മുഖ്യമന്ത്രി ജയരാജനെതിരെ കേസെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് അതേ സംഭവത്തിൽ ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.